സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മികച്ച കർഷകർക്കുള്ള പുരസ്‌കാര വിതരണം സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ നിർവ്വഹിച്ചു .കാർഷിക മേഖലയിൽ കൃഷിക്കാരുടെ അത്താണിയായാണ് സഹകരണ ബാങ്കുകൾ പ്രവൃത്തിക്കുന്നതെന്നും രാജ്യത്തിൻറെ വ്യവസായ പുരോഗതിയിൽ കർഷകന്റെ പങ്ക് നിർണ്ണായകമാണെന്നും മന്ത്രി പറഞ്ഞു .
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുമെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ച സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്സ് പറഞ്ഞു.

മികച്ച കര്‍ഷകനുള്ള പുരസ്‌കാരം ഇടുക്കിയില്‍ നിന്നുള്ള ഇ.എസ്. തോമസും രണ്ടാമത്തെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം വൈക്കത്തു നിന്നുള്ള കെ.എം. സെബാസ്റ്റ്യനും ഏറ്റു വാങ്ങി. യോഗത്തില്‍ ബാങ്ക് ഡയറക്ടറും മുന്‍ എംഎല്‍എയുമായ കെ. ശിവദാസന്‍ നായരും വൈസ് പ്രസിഡന്റ് കെ. നീലകണ്ഠനും കര്‍ഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു. മാനേജിംഗ് ഡയറക്ടര്‍ ബിനോയ് കുമാര്‍, ഡയറക്ടര്‍ കുഞ്ഞഹമദ് കുട്ടി എംഎല്‍എ, പി. മമ്മിക്കുട്ടി എംഎല്‍എ ,. ജനറല്‍ മാനേജര്‍ അപര്‍ണ്ണ പ്രതാപ് എന്നിവർ സംസാരിച്ചു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment