വൈബ് പ്രോഡക്ട്സിന്റെ നല്ല മീനിന്റെ ഉദ്‌ഘാടനം നടന്നു
വൈബ് പ്രോഡക്ട്സിന്റെ "നല്ല മീനിന്റെ" ഉദ്‌ഘാടനം സഹകരണ മന്ത്രി വി .എൻ വാസവൻ നിർവഹിച്ചു .
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി രൂപീകരിച്ച യുവജന സംരംഭക സഹകരണ സംഘമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 7 ഉപഡിവിഷനുകളിലൊന്നാണ് വൈബ് പ്രോഡക്ട്സ്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് വൈബ്കോസിന്റെ ലക്ഷ്യം.
മരിയനാട്, വിഴിഞ്ഞം, പൂന്തുറ, പെരുമാതുറ എന്നിവിടങ്ങളിലെ മത്സ്യ തൊഴിലാളികളിൽ നിന്നും വൈബ്കോസിന്റെ പ്രവർത്തകർ നേരിട്ട് വാങ്ങുന്ന മത്സ്യം പ്രത്യേകം ഡിസൈൻ ചെയ്ത വാഹനത്തിൽ റെസിഡൻഷ്യൽ ഏരിയകളിൽ എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. വൈബ് പ്രോഡക്ട്സിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറികൾ, കറിപൌഡറുകൾ, ധാന്യ പൊടികൾ, അച്ചാറുകൾ, സ്നാക്സ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയും ഉടൻതന്നെ വിപണിയിലെത്തിക്കും.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment