ന്യൂഡൽഹി : ബാങ്ക് നിക്ഷേപകങ്ങൾക്കും ലോക്കറുകൾക്കും ഇനി 4 നോമിനികൾ (അവകാശികൾ) വരെ ആകാമെന്നുള്ള പുതിയ നിയമം വരുന്നു. ഇത് സംബന്ധിച്ച ബാങ്കിങ് ഭേദഗതി ബിൽ പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ ബിൽ നിയമമാകും. ലോക്കർ, ഡിപ്പോസിറ്റ് അക്കൗണ്ട് എന്നിവയ്ക്ക് ആകെ ഒരു നോമിനി എന്നതിൽ നിന്നും 4 വരെ നോമിനികൾ വരെ ആകാമെന്നതാണ് പുതിയ മാറ്റം.
ഇതോടൊപ്പം 1934ലെ, ആർബിഐ നിയമം, 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം, 1955ലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെയും 1980ലെയും ബാങ്കിങ് കമ്പനീസ് നിയമം തുടങ്ങിയവയിലും ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.