ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ബാങ്ക് ലൈസൻസോ ...?
റിസർവ്വ് ബാങ്കിന്റെ അഭ്യന്തര സമിതി സ്വാകാര്യ ബാങ്കുകളെ കുറിച്ച് ഈയിടെ സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ബാങ്ക് ലൈസൻസ് കൊടുക്കാം എന്ന നിർദേശം മുന്നോട്ടു വെച്ചിട്ടുണ്ട് .കേരളം പോലെ വളരെ വിപുലമായ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപന ശൃംകലകളുള്ള സംസ്ഥാനങ്ങൾക്ക് പ്രസക്തിയുള്ള ശുപാർശയാണിത് .നാല് പഴയ സ്വകാര്യ ബാങ്കുകളും നാല് വലിയ എൻ .ബി .എഫ് .സി കളും കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട് .നിലവിലെ വലിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ബാങ്കുകൾക്ക് സമാനമായ നിയന്ത്രണ സമീപനം തന്നെ ആയിരിക്കും എന്നാണ് സൂചന .അവിടെയാണ് പുതിയ നിർദേശങ്ങളിൽ കേരളത്തിലെ വലിയ എൻ .ബി .എഫ് .സി .കൾ പുത്തൻ അവസരവും സാധ്യതയും കാണേണ്ടത് .നിയന്ത്രണം ബാങ്കുകൾക്ക് സമാനമാവും എന്നുണ്ടെങ്കിൽ എന്തുകൊണ്ട് അവർക്ക് പൂർണ്ണമായ ബാങ്കുകൾ തന്നെ ആയിക്കൂടാ .
റിസർവ്വ് ബാങ്കിന്റെ അഭ്യന്തര സമിതിയുടെ ശുപാർശയുടെ പശ്‌ചാത്തലത്തിൽ കേരളത്തിലെ പ്രമുഖ എൻ .ബി .എഫ് .സി .കൾ ക്ക് വളരാനും ബാങ്കുകളാക്കി രൂപാന്തരപ്പെടാനുമുള്ള അവസരങ്ങളും സാധ്യതകളും കൂടും എന്ന് തീർച്ച .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment