കടുത്തുരുത്തി റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിന്റെ പത്താമത് ബ്രാഞ്ചിന്റെ ഉദ്ഘാടനം കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് കോംപ്ലക്സിൽ സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ കൗണ്ടർ ഉദ്ഘാടനവും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എൻ വിജയകുമാർ സ്ട്രോംഗ് റൂം ഉദ്ഘാടനവും നിർവ്വഹിച്ചു. കടുത്തുരുത്തി വലിയപള്ളി വികാരി വെരി: റവ:ഫാദർ അബ്രാഹാം പറമ്പേട്ട് ആദ്യനിക്ഷേപം സ്വീകരിച്ചു. ജി.ഡി.സി.എസ്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നടത്തി. മുറ്റത്തെമുല്ല വായ്പ ഐശ്വര്യ കുടുംബശ്രീയ്ക്ക് സഹകരണസംഘം ജോയിന്റ് ഡയറക്ടർ എസ്. ജയശ്രീ നൽകി. സ്വർണ്ണപണയ വായ്പയുടെ ഉദ്ഘാടനം വൈക്കം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ഹരിദാസ് നടത്തി. ലോക്കർ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം. തങ്കപ്പൻ നിർവ്വഹിച്ചു. SPCS ന്റെ പുസ്തക വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് വെട്ടുവഴിക്ക് നൽകി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ എ എസ് സിമി തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.