സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളിലും ശാഖകളിലും ഏകീകൃത സോഫ്റ്റ്‍വെയർ സംവിധാനം നടപ്പാക്കാൻ റീടെൻഡർ നടപടിയായി. തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ സോഫ്റ്റ് വെയർ ആവിഷ്കരിച്ചിരിക്കുന്നത്.
4 വർഷം മുൻപു സോഫ്റ്റ്‍വെയർ സ്ഥാപിക്കാൻ ടെൻഡർ നടപടി തുടങ്ങിയിരുന്നെങ്കിലും രാഷ്ട്രീയ–ഉദ്യോഗസ്ഥ സമ്മർദം മൂലം പിന്മാറിയിരുന്നു.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളെല്ലാം സ്വന്തം നിലയ്ക്കു സ്ഥാപിച്ച സോഫ്റ്റ്‍വെയറുകൾ വഴിയാണ് ഇടപാടുകൾ നടത്തിവരുന്നത്. ഓഡിറ്റ് നടക്കുന്നതിനു തൊട്ടുമുൻപു സോഫ്റ്റ്‍വെയറിൽ കൃത്രിമം കാണിക്കാനാകുമെന്നതാണ് ഇതിന്റെ ന്യൂനത. പുതിയ തീരുമാനപ്രകാരം എല്ലാ സഹകരണ സംഘങ്ങളിലെയും നിക്ഷേപം, വായ്പ തുടങ്ങിയ സേവനങ്ങൾ കേരള ബാങ്കിന്റെ കോർ സോഫ്റ്റ്‍വെയറുമായി യോജിപ്പിച്ചു കേന്ദ്രീകൃത ഓൺലൈൻ സമർപ്പിക്കാനും തുടർ നടപടി സ്വീകരിക്കാനുമായി സഹകരണവകുപ്പ് സോഫ്റ്റ്‍വെയർ വികസിപ്പിച്ചുവരികയാണ്.
സഹകരണ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾക്കും ഇനി ഓൺലൈനിന്റെ സുതാര്യതയുണ്ടാകും. തിരഞ്ഞെടുപ്പ് അപേക്ഷകൾ സമർപ്പിക്കാനും തുടർ നടപടി സ്വീകരിക്കാനുമായി സഹകരണവകുപ്പ് സോഫ്റ്റ്‍വെയർ വികസിപ്പിച്ച് വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.