കേരളത്തിന് നിബന്ധനകളില്ലാതെ വായ്‌പ അനുവദിക്കണമെന്ന് മന്ത്രി : കെ .എൻ . ബാലഗോപാൽ
കോവിഡ് 19 ന്റെ രണ്ടാം വരവ് മൂലം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനത്തിനു കരകയറാൻ സംസ്ഥാനം മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഎസ്ഡിപി) 5%ആയി വായ്പാ പരിധി ഉയർത്തണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് അനുവദിക്കുന്ന വായ്പ നിബന്ധനകൾ ഇല്ലാതെ നൽകണമെന്നും ആവശ്യപ്പെട്ടു. ജിഎസ്ടി നഷ്ടപരിഹാരം ഇത്തവണയും പ്രത്യേക വിൻഡോയിലൂടെ കേന്ദ്രം വായ്പയായി നൽകുകയും വായ്പ സംസ്ഥാനത്തിന്റെ ബാധ്യതയായി നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ ആവശ്യം. കോവിഡ് രണ്ടാം വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതും 2018ലെ 19ലെയും വെള്ളപ്പൊക്കവും ഒന്നാം കോവിഡ് സംസ്ഥാനത്തിന് ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടും ബാലഗോപാൽ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment