കോരാമ്പാടം സഹകരണ ബാങ്കിലെ സോളാർ ഫിഷ് ഡ്രയറിന്റെ ഉദ്ഘാടനം മന്ത്രി . പി. രാജീവ് നിർവഹിച്ചു
കടമക്കുടി പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് കോരാമ്പാടം സഹകരണ ബാങ്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു .മന്ത്രി പി. രാജീവ് വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപികമാർക്ക് സ്മാർട്ട് ഫോണുകൾ നൽകി ഉദ്ഘാടനം ചെയ്തു .സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ സി എസ് ആർ തുക 10 ലക്ഷം രൂപ ചിലവിൽ ബാങ്ക് സ്ഥാപിച്ച സോളാർ ഫിഷ് ഡ്രയറിന്റെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു .6 മണിക്കൂർ സമയം കൊണ്ട് 50 കിലോ ചെമ്മീൻ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഈ സംവിധാനത്തിന്റെ ചുമതല ബാങ്കുകൾക്ക് കീഴിലെ വനിതാ ഗ്രൂപ്പുകൾക്കാണ് .ബാങ്കും പറവൂർ സ്മാർട്ട് അക്കാദമിയും ചേർന്നു നടത്തുന്ന പി .എസ് .സി കോച്ചിങ് സെന്ററിന്റെ ഉദ്ഘാടനം കെ .എൻ . ഉണ്ണികൃഷ്ണൻ എം .എൽ .എ നിർവഹിച്ചു .കടമക്കുടിയിലെ തനത് ഉത്പന്നങ്ങളായ പൊക്കാളി ,കരിമീൻ ,ഞണ്ട് ,ചെമീൻ ,താറാമുട്ട എന്നിവ നൽകിയാണ് മന്ത്രിയെ വരവേറ്റത് .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment