സഹകരണ ബാങ്കിലെ വായ്‌പ തിരിച്ചടയ്ക്കാൻ സഹായം തേടി നിരാലംബയായ ഇരുപതുകാരി
ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട നിരാലംബയായ ഇരുപതുകാരി വായ്‌പ തിരിച്ചടയ്ക്കാനാകാതെ സഹായം തേടുന്നു. മാള കോട്ടയ്ക്കൽ സെൻ്റ് തെരേസാസ് ആർട്സ് ആൻ്റ് സ്പോർട്സ് കോളജിലെ അവസാന വർഷ വിദ്യാർത്ഥിനി സുഷമയാണ് സഹായം തേടിയത്. ഈ മാസം മുപ്പത്തിയൊന്നിനാണ് വായ്പ തുകയായ നാലര ലക്ഷം രൂപ തിരിച്ചടയ്ക്കാനുള്ള അവസാന തീയതി.
അച്‌ഛനെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത സുഷമയ്ക്ക് തന്റെ നാലാം വയസിലാണ് അമ്മയെ നഷ്ടപ്പെടുന്നത്. അമ്മുമ്മ പുഷ്പവല്ലിയാണ് സുഷമയ്ക്ക് ഏക ആശ്രയമായി ഉണ്ടായിരുന്നത്. എന്നാൽ അർബുദം ബാധിച്ച് അമ്മൂമ്മയും മരണപ്പെട്ടു. അമ്മുമ്മ വീട് പണിക്കായി സഹകരണ ബാങ്കിൽ നിന്ന് ഒന്നര ലക്ഷത്തിന്റെ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടയ്ക്കാൻ സാധിക്കാതെ നിലവിൽ പലിശ സഹിതം നാലര ലക്ഷത്തോളം രൂപയുടെ കടക്കെണിയിലാണ് സുഷമ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.