തിമിരി സഹകരണ ബാങ്കിൽ മത്സ്യകൃഷി വിളവെടുപ്പ്
തിമിരി സർവീസ് സഹകരണ ബാങ്ക് ഫിഷറീസ് വകുപ്പുമായി ചേർന്ന് നടത്തിയ മത്സ്യകൃഷി ആദ്യമായി വിളവെടുപ്പ് നടത്തി. ഉത്രാട
ദിനത്തിൽ നടന്ന വിളവെടുപ്പിൽ ഒന്നര കിന്റൽ മത്സ്യമാണ് ലഭിച്ചത്. ബാങ്ക് പ്രസിഡന്റ് ഇ. രാഘവന്റെ അധ്യക്ഷതയിൽ എം. രാജഗോപാൽ എം. എൽ. എ ആണ് ഉത്രാട ദിനത്തിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. പ്രത്യേകം തയ്യാറാക്കിയ 7 ശുദ്ധജല ടാങ്കുകളിലായി 1250 മത്സ്യകുഞ്ഞുങ്ങളെയാണ് വിക്ഷേപിച്ചത്. എട്ടു ലക്ഷം
രൂപയാണ് ഈ പദ്ധതിക്ക് ചിലവ് വന്നത്. ഓണത്തിന്
മുന്നോടിയായി രണ്ട് ടാങ്കുകളിൽ നിന്നുമാണ് വിളവെടുപ്പ് നടത്തിയത്. മറ്റു ടാങ്കുകളിലെ വിളവെടുപ്പ് അടുത്ത മാസമാണ് നടത്തുവാൻ ഉദ്ദേശിക്കുന്നത്. ഒരു വർഷം രണ്ട് തവണയാണ് വിളവെടുപ്പ് നടത്തുക. പദ്ധതി കൂടുതൽ വിപുലീകരിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment