കൃഷി സംശയങ്ങള്‍ ചോദിച്ചോളൂ; മറുപടി തയാര്‍...
കൃഷി മേഖലയിലേക്ക് ഇറങ്ങാന്‍ ഏറെ പേര്‍ക്കും താല്‍പര്യമുണ്ട്. എന്നാല്‍, അതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാതിരുന്നാല്‍ പലപ്പോഴും കൃഷി പരാജയമായി മാറും. പാരമ്പര്യമായി കൃഷിരീതികള്‍ പിന്‍തുടരുന്നവര്‍ക്ക് തലമുറകളായി കൈമാറിയ അനുഭവ പരിജ്ഞാനം ഒരു പരിധിവരെ സഹായകമാകും. എന്നാല്‍, ലോക്ഡൗണില്‍ കൗതുകത്തിന് വീട്ടുമുറ്റ കൃഷിപ്പണികള്‍ ആരംഭിച്ചവരും ഫ്‌ളാറ്റുകളിലും ഹൗസിങ് കോളനികളിലും ജീവിക്കുന്ന കൊച്ചു കുടുംബങ്ങള്‍ക്കും വീട്ടാവശ്യത്തിനുള്ള കൃഷിക്കും മറ്റും സംശയങ്ങള്‍ ചോദിക്കാനും അപ്പപ്പോള്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനും ഏറെ വിഷമമാണ്.
ലോക്ഡൗണ്‍ കാലത്ത് പരീക്ഷണ കൃഷിക്കിറങ്ങുന്നവരെയും ഗൗരവമായിത്തന്നെ കൃഷിയെ സമീപിക്കുന്നവരെയും സഹായിക്കാന്‍ മലപ്പുറം ജില്ലയിലെ കൃഷി വിജ്ഞാന്‍ കേന്ദ്രം ടെലി ഹെല്‍പ് ലൈന്‍ ഒരുക്കിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് കൂടുതല്‍ ആളുകളെ കൃഷി മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടു വരികയാണ് ലക്ഷ്യം. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള കാര്‍ഷിക മുറകള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുക, ഇതിനോടകംതന്നെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുക, വിളകളില്‍ കാണുന്ന കീടരോഗങ്ങള്‍, പരാദബാധകള്‍, പോഷക ന്യൂനതാ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം നിര്‍ദേശിക്കുക എന്നിവയ്‌ക്കൊപ്പം കൃഷി സംബന്ധമായ എല്ലാ വിധ സംശയങ്ങള്‍ക്കും വിദഗ്‌ധോപദേശം നല്‍കാനാണ് പദ്ധതി.
ഇതിനായി കൃഷി വിജ്ഞാന കേന്ദ്രം ഒരു വിദഗ്ധ സമിതിയെ ഒരുക്കിയിട്ടുണ്ട്. ഓരോ മേഖലയിലെയും വിദഗ്ധരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കര്‍ഷകര്‍ രാവിലെ 9 മുതല്‍ 4 വരെ ഫോണ്‍ ചെയ്താല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കും.
കൃഷിയുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങള്‍: പി.കെ. അബ്ദുല്‍ ജബ്ബാര്‍- 9447228022.
കാര്‍ഷിക യന്ത്രവല്‍കരണം: ഡോ. എസ്. സജീന- 9995757468.
വിളപരിപാലനം, നെല്ല്, പച്ചക്കറി, പഴവര്‍ഗങ്ങള്‍: ഡോ. കെ. പ്രശാന്ത്- 8547926001.
തോട്ടവിളകള്‍, മണ്ണ് പരിശോധന: കെ. പ്രശാന്തി- 9846218085.
വിളസംരക്ഷണം, കീടരോഗങ്ങള്‍: ഡോ. നാജിത ഉമ്മര്‍- 7012643046.
ഭക്ഷ്യസംരക്ഷണം, കൂണ്‍കൃഷി: ഡോ. ലിലിയോ ബേബി- 9495637345.
കാലാവസ്ഥാനുസരണ കൃഷിമുറകള്‍: സുഷനാശ്രീ- 9633225108,
മൃഗപരിപാലനം: ഡോ. സി. ഇബ്രാഹിംകുട്ടി- 9562497320.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment