ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കുവാൻ നിർദേശങ്ങളുമായി റിസർവ് ബാങ്ക്
ഓൺലൈൻ ഇടപാടുകൾ അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൗരന്മാരുടെ സുരക്ഷക്ക് വേണ്ടി കൂടുതൽ നിർദ്ദേശങ്ങളുമായി റിസർവ് മുന്നോട്ടു വന്നു കഴിഞ്ഞു . അതുകൊണ്ട് ഇനി മുതൽ മണി കാർഡുകൾ ഉപയോഗിച്ച് ഓൺലൈനിൽ നിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ അതിന്, നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിന്റെ സിവിവി മാത്രം അടിച്ചാൽ മതിയാകില്ലെന്നതാണ് പ്രധാന തീരുമാനം . റിസർവ് ബാങ്ക് ഈ മാറ്റങ്ങൾ നടപ്പാക്കുകയാണെങ്കിൽ മണി കാർഡിലെ ഉപഭോക്താവിന്റെ പേര്, 16 അക്ക കാർഡ് നമ്പർ, കാലാവധി അവസാനിക്കുന്ന തീയതി, സിവിവി നമ്പർ ഇവയെല്ലാം രേഖപ്പെടുത്തേണ്ടി വരും.
കാർഡ് വിവരങ്ങൾ മുഴുവനായി രേഖപ്പെടുത്തുകയെന്നത് കൂടുതൽ സമയമെടുത്ത് ശ്രദ്ധയോടെ ചെയ്യേണ്ട പ്രവർത്തിയാണ്. ഒന്നിലേറെ കാർഡുകളുള്ളവർക്ക് ഈ കാർഡുകൾ കൈയ്യിൽ കൊണ്ടുനടക്കേണ്ടിയും വരും. ആമസോണിലും ഫ്ലിപ്കാർട്ടിലും അടക്കം ഓൺലൈൻ ഷോപ്പിങ് ആപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനും ഗൂഗിൾ പേ, പേ ടിഎം തുടങ്ങിയവ വഴി പണം നൽകുന്നതിനും നെറ്റ്ഫ്ലിക്സ് പോലുള്ള
ആപ്പുകൾ റീച്ചാർജ് ചെയ്യുന്നതിനുമെല്ലാം ഭാവിയിൽ മുഴുവൻ കാർഡ് വിവരങ്ങളും രേഖപ്പെടുത്തേണ്ടി വന്നേക്കാം.ആമസോൺ, ഗൂഗിൾ പേ, പേ ടിഎം പോലുള്ള കമ്പനികൾ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്നത് തടയുകയെന്നതാണ് റിസർവ് ബാങ്ക് ഈ തീരുമാനത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം.
ആപ്പുകൾ റീച്ചാർജ് ചെയ്യുന്നതിനുമെല്ലാം ഭാവിയിൽ മുഴുവൻ കാർഡ് വിവരങ്ങളും രേഖപ്പെടുത്തേണ്ടി വന്നേക്കാം.ആമസോൺ, ഗൂഗിൾ പേ, പേ ടിഎം പോലുള്ള കമ്പനികൾ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്നത് തടയുകയെന്നതാണ് റിസർവ് ബാങ്ക് ഈ തീരുമാനത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment