SBI ക്ക് റിസർവ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് റിസർവ് ബാങ്ക് ഒരു കോടി രൂപ പിഴ
ചുമത്തി. വാണിജ്യ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട
ആര്‍ബിഐയുടെ
തട്ടിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങളിൽ പിഴവ് വരുത്തിയതാണ് പിഴ ലഭിക്കാൻ
കാരണമെന്നാണ് സൂചന. റെഗുലേറ്ററി നടപടിക്രമങ്ങളുടെ ഭാഗമായാണ് പിഴ എന്നും
ബാങ്കിൻെറ ഇടപാടുകാരുമായി നടത്തിയ ഏതെങ്കിലും ഇടപാടിനെയോ കരാറിനെയോ ഇത്
ബാധിക്കില്ലെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി. ബാങ്കിലെ ഒരു ഇടപാടുകാരൻെറ അക്കൗണ്ട് അവലോകനം
നടത്തിയതിൻെറ അടിസ്ഥാനത്തിലാണ് നടപടി. അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ്
റിപ്പോർട്ട് ചെയ്യുന്നതിൽ ബാങ്ക് കാലതാമസം വരുത്തിയതിനാണ് പിഴ. ഇതിനായുള്ള
ആര്‍ബിഐ ഉത്തരവുകൾ പാലിക്കാത്തതാണ് പിഴ ഈടാക്കാൻ കാരണം. ആർബിഐ ബാങ്കിന് ഇത്
സംബന്ധിച്ച നോട്ടീസ് നൽകിയിരുന്നു.
വാര്‍ത്ത വന്നതിന് ശേഷം എസ്ബിഐ ഓഹരികൾ നഷ്ടത്തിലായി.
അതേസമയം, തിങ്കളാഴ്ച എസ്‌ബിഐയുടെ ഓഹരികൾ 1.29 ശതമാനം ഉയർന്ന് 496 രൂപയിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്ന് വർഷത്തെ കാലയളവിൽ ഈ ഓഹരി മികച്ച വരുമാനം നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബാങ്കിൻെറ ഓഹരികൾ 143 ശതമാനം വർദ്ധിച്ചിരുന്നു.
വിവിധ ബാങ്കുകൾ മുഖേനയുള്ള പണം ഇടപാടുകൾ നിരീക്ഷിച്ച് ക്രമക്കേടു
കണ്ടെത്തിയാൽ കര്‍ശനമായ നടപടികൾ ആര്‍ബിഐ ഇപ്പോൾ സ്വീകരിക്കുന്നുണ്ട്.
അതേസമയം, തിങ്കളാഴ്ച എസ്‌ബിഐയുടെ ഓഹരികൾ 1.29 ശതമാനം ഉയർന്ന് 496 രൂപയിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്ന് വർഷത്തെ കാലയളവിൽ ഈ ഓഹരി മികച്ച വരുമാനം നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബാങ്കിൻെറ ഓഹരികൾ 143 ശതമാനം വർദ്ധിച്ചിരുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment