വനിതാ ദിനത്തിൽ ഷീ ബാങ്കിങ്ങിനൊരുങ്ങി കുറുപ്പംപടി സഹകരണ ബാങ്ക്
മാർച്ച് 8 അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ഷീബാങ്കിംഗ് നടപ്പിലാക്കുവാൻ കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്ക് ഒരുങ്ങി. ബാങ്കിൻ്റെ ഹെഡ് ഓഫീസാണ് വനിതാ ബാങ്കിംഗിനായി സജ്ജമാക്കിയിട്ടുള്ളത്. വനിതാ ദിനത്തിൽ പ്രസിഡൻ്റ്, സെക്രട്ടറി , മാനേജർ തുടങ്ങി എല്ലാ ചുമതലകളും വനിതകൾക്കായിരിക്കും. സുസ്ഥിരമായ നാളെക്കായി ഇന്ന് ലിംഗസമത്വം എന്ന യു.എൻ പ്രമേയത്തിലൂന്നി സ്ത്രീ പുരുഷ സമത്വത്തിൻ്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായാണ് വനിതാ ദിനത്തിൽ സഹകരണ ബാങ്ക് ഷീ -ബാങ്കിംഗ് നടപ്പിലാക്കുന്നത്. ഭരണ സമിതി അംഗം ഉഷാദേവി ജയകൃഷ്ണൻ, അസി.സെക്രട്ടറി സി.വി. മായ, മാനേജർ എം. നിർമ്മല തുടങ്ങിയവർ നേതൃത്വം നൽകും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment