തങ്കമണി ബാങ്കിന്റെ പ്രോസസിങ് യൂണിറ്റിന് തറക്കല്ലിട്ടു

കാർഷിക മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്ന തങ്കമണി സർവീസ് സഹകരണ ബാങ്ക് കാർഷിക ഉൽപ്പന്നങ്ങളും സുഗന്ധ ദ്രവ്യങ്ങളും കർഷകരിൽ നിന്നും ശേഖരിച്ചു കൊണ്ട് മൂല്ല്യ വർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റി പ്രത്യേക ബ്രാൻഡിൽ വിപണനം നടത്തുന്നതിന് വേണ്ടിയുള്ള പ്രോസസിംഗ് യൂണിറ്റിന് തറക്കല്ലിട്ടു.
5 കോടി മുതൽ മുടക്കുള്ള ഈ പദ്ധതി നബാർഡിന്റെയും കേരളാ ബാങ്കിന്റെയും സഹായത്തോടു കൂടിയാണ് നടപ്പിലാക്കുന്നത് .
സഹകരണ മേഖലയിലെ പ്രമുഖ പ്രൊജക്റ്റ് കൺസൽ ട്ടൻസി ആയ തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടീം കോ-ഓപ്പറേറ്റിവ് ആണ് ഈ പദ്ധതിക്കു വേണ്ടി പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയതും സാങ്കേതിക സഹായം നൽകുന്നതും .ഫാക്ടറിയുടെ നിർമ്മാണ ഉദ്‌ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം .എം .മണി നിർവ്വഹിച്ചു .
ബാങ്കിന്റെ പദ്ധതിയായ തേയില ഫാക്ട്റി 2017 മുതൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു. തേയില കർഷകർക്ക് ന്യായമായ വില ഉറപ്പു നൽകുന്നതിനും 150 ഓളം ആളുകൾക്ക് ഈ പദ്ധതി മുഖേന നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നതിനും കഴിഞ്ഞിട്ടുണ്ട്. സഹ്യ എന്ന ബ്രാൻഡിൽ കേരളമാകെ തേയില മാർക്കറ്റ് ചെയ്യുവാൻ കഴിഞ്ഞതും അഭിമാനകരമായ നേട്ടമാണ്.നിലവിലുള്ള മാർക്കറ്റിങ് സംവിധാനങ്ങൾ ഉൾപ്പെടുത്തി കൂടുതൽ കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതും കൂടിയാണ് ഈ പുതിയ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment