സഹകരണ എക്സ്പോ ഏപ്രിൽ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സഹകരണ മേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തികൊണ്ട് കൊച്ചി മറൈന്‍ ഡ്രൈവില്‍ ആരംഭിക്കുന്ന "സഹകരണ എക്‌സ്‌പോ 2022" ഏപ്രില്‍ 18 ന് വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യാതിഥിയാകും. നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി രാജീവ് എക്സ്പോ സ്റ്റോളിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കൊച്ചി കോർപറേഷൻ മേയർ അഡ്വ.എം അനിൽകുമാർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി ഐ എ എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോ. അദീല ഐഎഎസ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാന്റെ രണ്ടാം 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടക്കുന്ന എക്സ്പോയിൽ ഏപ്രിൽ 18 മുതൽ 25 വരെ പ്രദര്‍ശനം നടക്കും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്ത ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ മേളയാണ് നടക്കുന്നത്. സംസ്ഥാനത്തെ ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം എന്ന ലക്ഷ്യത്തിലേയ്ക്ക് സഹകരണ സ്ഥാപനങ്ങളെ എത്തിക്കുകയെന്ന ലക്ഷ്യവും മേളയ്ക്കുണ്ട്. സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡ് വികസിപ്പിച്ച് വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment