മിൽമയുടെ പാൽ സംഭരണ നിയന്ത്രണം : ക്ഷീര കർഷകർ ആശങ്കയിൽ
പാൽ സംഭരണത്തിൽ മിൽമ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ക്ഷീര കർഷകർ ആശങ്കയിലായി. പാലിന്റെ പ്രാദേശിക വില്പന ലോക്ക് ഡൌൺ മൂലം കുറഞ്ഞിരിക്കുകയാണ് ഇതാണ് നിയന്ത്രണത്തിന്റെ കാരണം.വൈകീട്ട് പാൽ എടുക്കില്ലെന്നു മിൽമയുടെ വിവിധ മേഖലകൾ കർഷകരെ അറിയിച്ചു കഴിഞ്ഞു. വൈകീട്ടുള്ള സംഭരണം കുറഞ്ഞാൽ കറന്നെടുക്കുന്ന പാൽ ഒഴുക്കി കളയേണ്ട അവസ്ഥയിലാകും കർഷകർ.
ക്ഷീര മേഖലയിൽ സംസ്ഥാനം സ്വയം പര്യാപ്‌തതയിൽ എത്തിയതിനൊപ്പമാണ് കോവിഡ് പ്രതിസന്ധി ഉണ്ടായതു. അധികം വരുന്ന പാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിക്കാമെന്നു വെച്ചാൽ അവിടെയും സമാന പ്രശ്നം തന്നെയാണ് നേരിടുന്നത്.
സർക്കാരിന്റെ അടിയന്തിരമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ പ്രശ്നം സങ്കീർണ്ണമാകും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment