അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് കോട്ടച്ചേരി സഹകരണ ബാങ്കിന്റെ ആംബുലൻസ്
ജോലിക്കിടയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തുണയായത് കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് . തിങ്കളാഴ്ച മരിച്ച രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മറ്റ് ആംബുലൻസ് ഡ്രൈവർമാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് ഡ്രൈവറായ സബിൻ ഈ ഉദ്യമം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം മൃതദേഹവുമായി രാജസ്ഥാനിലെ കരയുളി ഗ്രാമത്തിലേക്ക് പോവുകയും ബുധനാഴ്ച തിരിച്ച് മടങ്ങുകയും ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയും യുവാവുമായ സബിൻ നാല് വർഷത്തോളമായി കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ഹിമാചൽ പ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി ദൂര യാത്രകൾ വേണ്ടി വരുമ്പോഴും സബിൻ ഏറ്റെടുക്കാറുണ്ട്. ജനസേവനമാണ് ആംബുലൻസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ലാഭേച്ഛയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ബാങ്ക് അധികൃതർ പറഞ്ഞു. കോവിഡ് സമയത്ത് വിദ്യാർത്ഥികളെയും മറ്റും നാട്ടിലെത്തിക്കാൻ വിവിധ സ്ഥലങ്ങളിലേക്ക് സൗജന്യ സർവ്വീസ് നടത്തിയിട്ടുണ്ട്.

ആംബുലൻസ് ഡ്രൈവർ സബിൻ
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment