ടീം കോ-ഓപ്പറേറ്റീവിൻ്റെ നേതൃത്വത്തിലുള്ള സഹകരണ പഠനയാത്രയ്ക്ക് തൃശൂരിൽ തുടക്കമായി
തൃശൂര്‍: ടീം കോ-ഓപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ പ്രമുഖ സഹകാരികളെയും സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, സഹകരണ സംഘം ജീവനക്കാർ എന്നിവരെയും ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന
സഹകരണ പഠനയാത്ര തൃശൂരിൽ നിന്നും പുറപ്പെട്ടു. കൊപ്പം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എൻ.പി രാമദാസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലൂടെ സഞ്ചരിച്ച് നാളെ ( ഒക്ടോബർ 17 ) വൈകിട്ട് കൂത്തുപറമ്പ് റൂറൽ കോ- ഓപ്പറേറ്റീവ് ബാങ്കിലാണ് പഠനയാത്ര സമാപിക്കുക. സഹകരണമേഖലയിലെ വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾ നേരിട്ട് അറിയുകയാണ് പഠനയാത്രയുടെ ലക്ഷ്യം.
ഒരു ദശാബ്ദക്കാലമായി സഹകരണ മേഖലയിൽ നൂതനമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന ടീം കോ-ഓപ്പറേറ്റീവിൻ്റെ സഹകരണ മേഖലയ്ക്ക് കരുത്തു പകരുന്ന പുതിയ തുടക്കമാണ് സഹകരണ പഠനയാത്ര. ടീം കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്കുകളുടെ ചരിത്രവും വർത്തമാനവും കോർത്തിണക്കി "സഹകരണ വിജയഗാഥ "എന്ന പേരിൽ പുസ്തകം പുറത്തിറക്കുകയും 2024, 2025 വർഷങ്ങളിൽ "സഹകരണരത്നം റിയാലിറ്റി ഷോയും" സംഘടിപ്പിച്ചിരുന്നു. സഹകരണ മേഖലയിൽ നൂതനമായ ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ കൊണ്ടുവന്നതും ടീം കോ-ഓപ്പറേറ്റീവാണ്. സഹകരണരംഗമെന്ന പേരിൽ എട്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലായി 2500 ലധികം അംഗങ്ങളും നിലവിലുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment