സഹകരണ സ്ഥാപനങ്ങൾക്ക് GST ഏർപ്പെടുത്തുന്നത് സംബന്ധിച്ച് മുൻ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ രാധാകൃഷ്ണന്റെ വിശദീകരണം
സഹകരണ സ്ഥാപനങ്ങൾ അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തിന് GST നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. സഹകരണ വകുപ്പിൽ നിന്നിറങ്ങിയ സർക്കുലർ ഇത് സംബന്ധിച്ചു് അവബോധം നല്കാൻ പര്യാപ്തമല്ലെങ്കിലും ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴി മരുന്നിട്ടുണ്ടെന്നത് നല്ല കാര്യം.
ബഹു. സുപ്രീം കോടതിയിൽ നിന്ന് Calcutta Club ന്റെ കേസിലുണ്ടായ വിധി ഇക്കാര്യത്തിൽ വളരെ പ്രസക്തമാണ്. രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സഹകരണ സംഘങ്ങൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവ അംഗങ്ങളുമായി നടത്തുന്ന ഇടപാടുകൾക്ക് ലഭിക്കുന്ന പ്രതിഫലം ഇന്ത്യൻ ഭരണഘടനയുടെ 366 (29 A) അനുച്ഛേദം അനുസരിച്ചു് നികുതി വിമുക്തമാണെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ക്ലബ്ബുകൾ അംഗങ്ങൾക്ക് വിളമ്പുന്നതും വിൽക്കുന്നതുമായി മദ്യമുൾപ്പെടെയുള്ള ഉല്പന്നങ്ങൾക്കും മറ്റു സേവനങ്ങൾക്കും നികുതി ഈടാക്കാതെ ഇരിക്കുമ്പോൾ പാവപ്പെട്ടവന്റേയും സാധാരണക്കാരെന്റെയും സഹകരണ സംഘങ്ങൾ കർഷകർക്ക് വിതരണം ചെയ്യുന്ന വളത്തിനും മറ്റും നികുതി നല്കികൊണ്ടിരിക്കുകയാണ് സഹകരണ സംഘങ്ങൾ.
സൂപ്രീം കോടതിയുടെ വിധി മറികടക്കാൻ വേണ്ടി GST നിയമത്തിൽ കൊണ്ടുവന്നിട്ടുള്ള ഭേദഗതിയനുസരിച്ച് ക്ലബ്ബുകളും സഹകരണ സംഘങ്ങളും അംഗങ്ങളുമായി നടത്തുന്ന ഇടപാടുകൾക്ക് ലഭിക്കുന്ന പ്രതിഫലത്തിന് GST നല്കേണ്ടിവരുന്നതാണ്. ഈ നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് മനസ്സിലാക്കാൻ വലിയ നിയമപരിജ്ഞാനം ഒന്നും ആവശ്യമില്ല.
ഇപ്പോൾ ലോക്‌സഭയിൽ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സെഷനിൽ ബഹു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് MP മേല്പറഞ്ഞ വിഷയം ഇന്നലെ (25/03/2025) കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം ധനകാര്യ മന്ത്രിയുമായി നേരിൽ ഈ വിഷയം ഉടനെ ചർച്ച ചെയ്യുന്നതാണെന്നും അറിയാൻ കഴിഞ്ഞു.
ഒരു തീരുമാനമുണ്ടാകുന്നതുവരെ GST വകുപ്പിൽ നിന്ന് സമൻസോ, ഷോ കോസ് നോട്ടീസോ, ഓർഡറോ ലഭിക്കുന്നതായാൽ നിയമം അനുശാസിക്കുന്ന മാർഗ്ഗം അവലംബിക്കുക എന്നതാണ് സഹകരണ സംഘങ്ങൾക്ക് ചെയ്യാനുള്ളത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment