ഡൽഹിയിലെ കർഷക സമരത്തിന് സ്നേഹോപഹാരവുമായി കോതാട് കോരാമ്പാടം സഹകരണ ബാങ്ക്
ഡൽഹിയിലെ കർഷക സമരത്തിന് സ്നേഹോപഹാരവുമായി കോതാട് കോരാമ്പാടം സഹകരണ ബാങ്ക് .നാട്ടിൽ നിന്ന് സംഭരിച്ചതും കുടുംബശ്രീ ,തൊഴിലുറപ്പു കൂട്ടായ്മകൾ ഉൽപ്പാദിപ്പിച്ചതും സംഭാവനയായി സമാഹരിച്ചതുമടക്കം ഒരു ടൺ വസ്തുക്കൾ ചൊവ്വാഴ്ച്ച രാജസ്ഥാൻ ഹരിയാന അതിർത്തിയിലെ
ഷാജഹാൻ പുരിയിലും ദൽഹി -യു പി അതിർത്തിയിലെ ഗാസിപ്പൂരിലും സമരം ചെയ്യുന്ന കർഷകപോരാളികൾക്ക് കൈമാറി .
ഷാജഹാൻ പുരിയിൽ ബാങ്ക് പ്രസിഡണ്ട് ഹാരോൾഡ് നിക്കോൾസൺ അഖിലേന്ത്യ കിസാൻ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ ,വൈസ് പ്രസിഡണ്ട് അംറ റാം ,കിസാൻ സഭ രാജസ്ഥാൻ സെക്രട്ടറി ചാങ് ലാൽ ചൗധരി എന്നിവർക്ക് കൈമാറി .ഗാസിപ്പൂരിൽ യു പി കിസാൻ സഭാ നേതാവ് ഡി .പി . സിങ്ങാണ് ഏറ്റുവാങ്ങിയത് കശുവണ്ടി ,ബദാം ,ഈന്തപ്പഴം എന്നിവക്കൊപ്പം കേരളത്തിന്റെ തനത് പലഹാരങ്ങളും കൈമാറിയെന്ന് ഹാരോൾഡ് നിക്കോൾസൺ പറഞ്ഞു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment