ഇന്നും നാളെയും സഹകരണ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും
ശനിയാഴ്ച്ച ബാങ്ക് അവധിയും ഞായറും കഴിഞ്ഞ് തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ദേശീയ പണി മുടക്കിന്റെ ഭാഗമായി ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ നിർദേശം നൽകിയതായി സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ പറഞ്ഞു. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളിൽ 3 എണ്ണം സംസ്ഥാനത്തു പണിമുടക്കുന്നുണ്ട്.ആൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷനും ,ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും ,ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമാണ് സമരത്തിൽ പങ്കെടുക്കുന്നത്.സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനയിലായതിനാൽ പ്രവർത്തനം തടസ്സപ്പെടും എന്നതുകാരണമാണ് മന്ത്രി തലത്തിൽ നിന്നും ഈ ഉത്തരവ് വന്നിരിക്കുന്നത്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment