മീറ്റ് ദ മിനിസ്റ്റേഴ്‌സ് പരിപാടിയുമായി വ്യവസായ മന്ത്രി പി .രാജീവ്
കേരളത്തിലെ വ്യവസായികളുടെയും ,വിവിധ സംരംഭകരുടെയും പരാതികൾ നേരിട്ട് കേട്ട് പരിഹരിക്കുവാനായി വ്യവസായ മന്ത്രി പി. രാജീവ് " മീറ്റ് ദ മിനിസ്റ്റേഴ്‌സ് ' പരിപാടിയുമായി എല്ലാ ജില്ലകളിലുമെത്തുന്നു .പുതിയ സംരംഭങ്ങൾ തുടങ്ങിയവരെയും തുടങ്ങാൻ ആഗ്രഹിക്കുന്നവരെയും മന്ത്രി കാണും .15 ന് എറണാകുളത്തു നിന്നാണ് പരിപാടി ആരംഭിക്കുക.വിവിധ വകുപ്പ് ഉദ്യോഗസ്ഥർ മന്ത്രിയെ അനുഗമിക്കും .പരാതികൾ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ,ഇ മെയിൽ മുഖേനയോ നേരത്തെ അറിയിക്കേണ്ടതാണ്.പരാതിയുടെ പകർപ്പ് meettheminister@gmail.com എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്.കാണേണ്ട സമയം ഓരോരുത്തരെയും പ്രത്യേകം അറിയിക്കും
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment