നിങ്ങള്‍ കെ വൈ സി പുതുക്കിയില്ലേ? എങ്കില്‍ അക്കൗണ്ട് ബ്ലോക്കാകും; അറിയാം ഈ നിര്‍ദേശങ്ങള്‍

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പത്തുവര്‍ഷം പൂര്‍ത്തിയായോ. എങ്കില്‍ നിര്‍ബന്ധമായും കെ.വൈ.സി പുതുക്കണം. അല്ലെങ്കില്‍ പണം പിന്‍വലിക്കുന്നതടക്കമുള്ള നിങ്ങളുടെ എല്ലാ ബാങ്കിങ്ങ് സേവനങ്ങളും തടസ്സപ്പെടും.
കെ വൈ സി കാലാവധി കഴിഞ്ഞ 57 ലക്ഷം അക്കൗണ്ടുകളാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തെ ആകെ ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരുമിത്. കെ.വൈ സി പുതുക്കാത്തതിനെ തുടര്‍ന്ന് ഇതിനോടകം തന്നെ ബാങ്ക് സേവനങ്ങള്‍ തടസ്സപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണ്‍വീനര്‍ കെ എസ് പ്രദീപ് പറഞ്ഞു.
2014 -15 കാലയളവില്‍ വിവിധ സബ്സിഡികള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി
സീറോ ബാലന്‍സില്‍ എടുത്തിട്ടുള്ള പ്രധാനമന്ത്രി ജന്‍ധന്‍ യോജന
അക്കൗണ്ടുകളാണ് കെ.വൈ.എസി പുതുക്കാത്ത അക്കൗണ്ടുകളില്‍ അധികവും. കാലാവധി കഴിഞ്ഞ 57 ലക്ഷം അകൗണ്ടുകളില്‍ 90 ശതമാനവും ഇത്തരം അക്കൗണ്ടുകളാണ്. കെ വൈ സി നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സബ്സിഡിയായി എത്തുന്ന തുകയടക്കം പിന്‍വലിക്കാനാകാത്ത സാഹചര്യമുണ്ടാകും. ചെക്കുകളുള്ള അക്കൗണ്ടുകളില്‍ ചെക്ക് മടങ്ങുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.
ബാങ്കിലെത്തി ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നല്‍കിയാണ്
കെ.വൈ.സി പുതുക്കേണ്ടത്. ഇക്കാര്യത്തില്‍ അക്കൗണ്ടുടമകളെ ബോധവത്കരി
കരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, . സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മൂന്ന്-നാല് ശതമാനം പേരാണുള്ളത്. ഇവര്‍ക്ക് അക്കൗണ്ട് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു വരികയാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments (0)
Add a Comment