ഡിജിറ്റൽ സിഗ്നേച്ചർ : സാങ്കേതിക തകരാറ് മൂലം പകരം സംവിധാനം ഏർപ്പെടുത്തി
കഴിഞ്ഞ നാലഞ്ചു ദിവസമായി ഇ ഗഹാന്‍ സംവിധാനത്തില്‍ ഡിജിറ്റല്‍
സിഗ്നേച്ചര്‍ പതിപ്പിക്കാന്‍ കഴിയാതെ വന്നിരുന്നു. സഹകരണ ബാങ്കുകളില്‍
നിന്നും വായ്പ എടുക്കാനെത്തുന്നവര്‍ക്കും വായ്പാ കുടിശിക
തീര്‍ക്കുന്നവര്‍ക്കും ഈ സ്ഥിതി ബുദ്ധിമുട്ട് സൃഷ്ടിച്ചു. കുടിശികയായ
വായ്പയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്ന
പശ്ചാത്തലത്തില്‍ നിരവധി സാധാരണക്കാര്‍ക്കാണ് ഇക്കാര്യത്തിൽ ബുദ്ധിമുട്ട്
നേരിട്ടത്. എന്‍.ഐ.സി ( നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ ) ഈ പ്രശ്‌നം
പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. 315 സബ് രജിസട്രാര്‍ ഓഫീസുകളില്‍
200 ഓഫീസുകളിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന
ഓഫീസുകളില്‍ നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഡിജിറ്റല്‍ സിഗ്നേച്ചര്‍
പതിക്കാന്‍ കഴിയാത്ത സ്ഥിതി തുടരുകയാണ്. ഈ സാഹചര്യത്തില്‍ സബ്
രജിസ്ട്രാര്‍മാര്‍ ഗഹാനില്‍ നേരിട്ട് ഒപ്പു വച്ച് നല്‍കാന്‍
നിര്‍ദ്ദേശിച്ചു. ഓണ്‍ലൈനായി ലഭിക്കുന്ന ഇ ഗഹാന്‍, ഫയല്‍
ചെയ്ത ശേഷം ഡൗണ്‍സലോഡ് ചെയ്ത് സബ് രജിസ്ട്രാര്‍മാര്‍ ഒപ്പും ഓഫീസ് സീലും
പതിച്ച് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ പുനഃസ്ഥാപിക്കുന്ന മുറയ്ക്ക് ഇപ്പോള്‍ നല്‍കുന്ന
ഗഹാനുകള്‍ ഡിജിറ്റല്‍ സൈന്‍ ചെയ്ത് സമയബന്ധിതമായി അപ്പ് ലോഡ് ചെയ്യുകയും
വേണം. ഇതു സംബന്ധിച്ച അടിയന്തര സര്‍ക്കുലര്‍ രജിസ്‌ട്രേഷന്‍ ഐജി
പുറപ്പെടുവിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികമായി
പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment