ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ വിവിധ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകൾ സന്ദർശിച്ചു
സഹകരണ ബാങ്കുകൾക്ക് വേണ്ടി പ്രോജക്റ്റ് റിപ്പോർട്ട്, DPR, നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര സംസ്ഥാന സർക്കാർ ഏജൻസികളുടെ വിവിധ പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ പ്രൊജെക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു .



കോങ്ങാട് സർവീസ് സഹകരണ ബാങ്ക് ( പാലക്കാട് ) പുലാക്കോട് സർവീസ് സഹകരണ ബാങ്ക് ( തൃശൂർ ) കവളങ്ങാട് സർവീസ് സഹകരണ ബാങ്ക്( എറണാകുളം )

പുതുപ്പള്ളി സർവീസ് സഹകരണ ബാങ്ക് ( കോട്ടയം ) ബാലഗ്രാം സർവീസ് സഹകരണ ബാങ്ക് ( ഇടുക്കി ) എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്. ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിക്കൊപ്പം കോ -ഓർഡിനേറ്റർ അർച്ചന രാമകൃഷ്ണൻ ,ടെക്നിക്കൽ കൺസൾട്ടർമാരായ അർജുൻ,അതുൽഎന്നിവരും പങ്കെടുത്തു.

കോങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് വിജയൻ ,സെക്രട്ടറി ജയദേവൻ ബോർഡ് മെമ്പേഴ്സ് ,പുലാക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് സന്തോഷ് ,ബോർഡ് മെമ്പേഴ്‌സ് , കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് ,സെക്രട്ടറി മധുസൂദനൻ.
പുതുപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് ,സെക്രട്ടറി ബാലകൃഷ്ണൻ ,വൈസ് .പ്രസിഡന്റ് മോഹൻദാസ് ബോർഡ് മെമ്പേഴ്‌സ്, ബാലഗ്രാം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു, സെക്രട്ടറി രാജാജി, ബോർഡ് മെമ്പേഴ്‌സ് ജീവനക്കാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു .

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment