സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയുക -KCEU
കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ വേണ്ടി സഹകരണ മേഖല മൊത്തത്തിൽ പ്രശ്നത്തിലാണെന്ന് വരുത്തി തീർക്കാനുള്ള ആസൂത്രിതമായ ശ്രമത്തെ തിരിച്ചറിഞ് ശക്തമായി എതിർക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൽ ആയിരക്കണക്കിന് സഹകരണ സംഘങ്ങൾ രൂപീകരിച്ചിട്ടുള്ളതിൽ ചില സംഘങ്ങൾ പ്രവർത്തന ക്ഷമ മല്ലാതായിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്.സഹകരണ വകുപ്പ് മന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടിയതിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്.ഇതിൽ ചില സ്ഥാപനങ്ങളിൽ തെറ്റായ പ്രവണത ഉണ്ടായിട്ടുണ്ട്.ഈ സ്ഥാപനങ്ങളെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നതുമാണ്.അത്തരം സ്ഥാപനങ്ങൾക്ക് നേരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണ്.ഏന്നാൽ ഇതെല്ലം കണ്ടില്ലെന്ന് നടിച്ച് കോർപ്പറേറ്റുകളുടെയും സ്വകാര്യ ബാങ്കുകളുടെയും താല്പര്യങ്ങൾക്ക് വഴങ്ങി ചില മാധ്യമങ്ങൾ സഹകരണ മേഖലയെ കരിവാരി തേക്കുകയാണ്. ദീർഘകാലത്തെ വിശ്വാസ്യയോഗ്യമായ പ്രവർത്തനങ്ങൾ കൊണ്ടാണ് കേരളത്തിലെ സഹകരണ മേഖല രാജ്യത്തിനാകെ മാതൃകയാകുന്ന വിധത്തിൽ ഉയർന്നു നിൽക്കുന്നത്.2 ലക്ഷം കോടിയിലധികം നിക്ഷേപം സഹകരണ മേഖലയിൽ സമാഹരിക്കാനായത് മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ടാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയും ജീവനക്കാരും ആകെ പ്രശ്നമാണെന്ന് വരുത്തി തീർക്കാനുള്ള ഹീനമായ ശ്രമത്തിനെതിരെ സഹകാരികളും ജീവനക്കാരും ജാഗരൂകരാകണമെന്ന് KCEU പ്രസ്താവനയിലൂടെ സംസ്ഥാന പ്രസിഡൻറ് പി .എം വഹീദയും,ജനറൽ സെക്രട്ടറി എൻ.കെ രാമചന്ദ്രനും അറിയിച്ചു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.