മറ്റത്തൂരിൽ ഇനി ഔഷധ സസ്യസംഭരണവും
തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ സർക്കാർ സഹായത്തോടെ ഔഷധ സസ്യങ്ങൾ സംഭരിച്ചു സംസ്കരണം നടത്തുന്ന കേന്ദ്രം തുടങ്ങുന്നു .മറ്റത്തൂർ ലേബർ സഹകരണ സംഘമാണ് കേന്ദ്രത്തിനു ചുക്കാൻ പിടിക്കുന്നത്. മൂന്നു കോടി രൂപ മുതൽ മുടക്കുള്ള കേന്ദ്രത്തിന്റെ നിർമ്മാണ ഉത്‌ഘാടനം ഫെബ്രുവരി പതിമൂന്നിന് മന്ത്രി സി .രവീന്ദ്രനാഥ് നിർവ്വഹിക്കും .ആദ്യ ഘട്ടത്തിൽ ജില്ലയിലെ 250 ഏക്കർ സ്ഥലത്ത് ഔഷധ സസ്യകൃഷി ചെയ്തു കൊണ്ടാണ് പ്രവർത്തനം ആരംഭിക്കുക .അസംസ്കൃത വസ്തുക്കൾ ശേഖരിച്ചു വെക്കുകയെന്ന ആയുർവേദ മരുന്നുത്പാദകരുടെ പ്രശ്നം ഇതോടെ ലഘൂകരിക്കാനാവും എന്നതാണ് പ്രധാന നേട്ടമെന്ന് ലേബർ സംഘം പറയുന്നു .ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെയും കുടുംബശ്രീ മിഷനെയും പദ്ധതിയിൽ സഹകരിപ്പിക്കുവാനും പദ്ധതിയുണ്ട് .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment