കോട്ടയം സഹകരണ ബാങ്ക് : ഹെഡ് ഓഫീസിൻ്റെയും മെയിൻ ബ്രാഞ്ചിൻ്റെയും ഉദ്ഘാടനം നടന്നു
കോട്ടയം സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച ഹെഡ് ഓഫീസിൻ്റെയും മെയിൻ ബ്രാഞ്ചിൻ്റെയും ഉദ്ഘാടനം ഹാൻ്റക്സ് പ്രസിഡണ്ട് കെ. മനോഹരൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് ബിപിൻ ചാന്ദ് അധ്യക്ഷത വഹിച്ചു. യശശരീരനായ ബാങ്ക് ഡയറക്ടർ കെ.കെ.ശ്രീനിവാസനെ അനുസ്മരിച് ബാങ്ക് സെക്രട്ടറി സമ്പത്ത് കുമാർ പ്രഭാഷണം നടത്തി. കോട്ടയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ പി.എൻ, KCEU ഏരിയാ സിക്രട്ടറി കെ.പ്രദീപൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി ഹാൻ്റക്സിൻ്റെ പ്രസിണ്ടായി തിരഞ്ഞെടുത്ത കെ. മനോഹരനെയും, കോട്ടയം ബാങ്ക് മുൻ പ്രസിഡണ്ട് പി.പി ചന്ദ്രനെയും ആദരിച്ചു. ബാങ്കിൻ്റെ നിക്ഷേപ സ്വീകരണവും, ആദരിക്കലും കോട്ടയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.രാജീവൻ നിർവ്വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ . സി. രവീന്ദ്രൻ സ്വാഗതവും എൻ.പുരുഷോത്തമൻ നന്ദിയും രേഖപ്പെടുത്തി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment