വാരപ്പെട്ടി സഹകരണ ബാങ്കിന്റെ കയറ്റുമതി പദ്ധതി വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്തു
കേരളത്തിലെ കാർഷിക വിഭവങ്ങൾ ഒരു സഹകരണ സംഘത്തിന്റെ ഇടപെടലിലൂടെ
വിദേശികളുടെ തീൻമേശയിലേക്ക് എത്തുന്നത് ചെറിയ കാര്യമല്ല. സഹകരണ
പ്രസ്ഥാനത്തിന്റെ കരുത്തിൽ കാർഷിക കേരളം ഈ പുതുവർഷത്തിൽ മുന്നോട്ടു
കുതിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഏടാണ് വാരപ്പെട്ടി സർവീസ് സഹകരണ
ബാങ്ക് ആരംഭിച്ചിരിക്കുന്ന കയറ്റുമതി.
വാരപ്പെട്ടികാരുടെ ഏത്തപ്പഴവും വെളിച്ചെണ്ണയും ചിപ്‌സും കടൽ
കടക്കുകയാണ്. അമേരിക്ക ഓസ്‌ട്രേലിയ ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലേക്കാണ്
കയറ്റുമതി ചെയ്യുന്നത്.
വിപുലമായ ഈ പദ്ധതിയുടെ ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. വൈവിധ്യവത്ക്കരണം
കൊണ്ട് സംസ്ഥാനത്ത് തന്നെ മാതൃകയായിരിക്കുകയാണ് വാരപ്പെട്ടി സർവീസ് സഹകരണ
ബാങ്കെന്ന് മന്ത്രി പറഞ്ഞു. കർഷകരുടെ ഉത്പന്നങ്ങൾക്ക് ഉത്പാദന ചെലവിന്റെ
അടിസ്ഥാനത്തിൽ ന്യായവില ലഭിക്കുന്നില്ല. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞു കൊണ്ട്
അതിനെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി കേരളത്തിന് പുറത്തേക്ക് പുതിയ
സാധ്യത കണ്ടെത്തിയ വാരപ്പെട്ടി ബാങ്കിന്റെ ശൈലി മറ്റു ബാങ്കുൾക്കും
പിന്തുടരാവുന്നതാണെന്നും വി.എൻ.വാസവൻ പറഞ്ഞു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment