മൊറട്ടോറിയം കാലത്തെ കൂട്ടു പലിശ ഒഴിവാക്കണമെന്നു റിസർവ്വ് ബാങ്ക്
മൊറട്ടോറിയം കാലത്ത് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും പിടിച്ച പലിശയുടെ മേലുള്ള കൂട്ടുപലിശ ഒഴിവാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകളോട് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചു കോവിഡ് പാക്കേജിന്റെ ഭാഗമായി രണ്ടു ഘട്ടങ്ങളിലായി ബാങ്കുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു .മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് വായ്പ്പകൾക്ക് തിരിച്ചടവ് ഒഴിവാക്കി നൽകിയിരുന്നത് .എന്നാൽ ബാങ്കുകൾ ഇക്കാലത്ത് കൂട്ടുപലിശ ഈടാക്കിയിരുന്നു .ഇത് ഒഴിവാക്കി നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു .ഇതിനെ തുടർന്ന് കൂട്ടുപലിശ ഒഴിവാക്കിയിരുന്നെങ്കിലും പല ബാങ്കുകളും അത് നടപ്പാക്കിയിരുന്നില്ല .ഈ പശ്ചാത്തലത്തിലാണ് ആർ .ബി .ഐ യുടെ നിർദേശം .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment