തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ചന്തകളിൽ പ്രതിദിന വായ്‌പ പദ്ധതി വരുന്നു . ഒരു ദിവസത്തേക്ക് ഒരു രൂപ പലിശ നിരക്കിൽ ആയിരം രൂപ ലഭിക്കുന്ന ഈ റീകൂപ്പ് പദ്ധതി ചന്തയിൽ നിന്ന് തത്സമയം വായ്‌പ നൽകും. സംസ്ഥാനത്തെ പ്രധാന ചന്തകളിലെല്ലാം സമാനായ രീതിയിൽ വട്ടിപ്പലിശക്കാർ പ്രവർത്തിച്ചുവരുന്നുണ്ട്. നൂറുരൂപ വായ്പയെടുത്താൽ ദിവസപലിശയായി പത്തുരൂപവരെ നൽകണം. കൊള്ള പലിശ ഈടാക്കി പ്രവർത്തിച്ചുവരുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കുകയാണ് ഈ പദ്ധതി കൊണ്ട് സഹകരണ വകുപ്പ് ഉദ്ദേശിക്കുന്നത്. സഹകരണ ബാങ്കുകളുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഈ പദ്ധതി ചെറുകിട-വഴിയോര കച്ചവടക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.