നാടിന്റെ സ്വന്തം ബാങ്ക് ബസ്സ്
ജനമനസ്സുകളിലേക്ക് സഞ്ചാര പാതയൊരുക്കി മലയോര മേഖലയിൽ തലയെടുപ്പോടെ
നിൽക്കുകയാണ് ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്ക്. ദീർഘകാലമായി ജനങ്ങൾ
അഭിമുഖീകരിച്ചിരുന്ന ഒരു പ്രശ്നത്തെ പരിഹരിച്ചുകൊണ്ട് ചക്കിട്ടപ്പാറ സഹകരണ
ബാങ്ക് ജനങ്ങളുടെ സ്വന്തം ബാങ്കാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കഴിഞ്ഞു.
പെരുവണ്ണാമൂഴി-
ചക്കിട്ടപ്പാറ-പേരാമ്പ്ര റൂട്ടിൽ ബസ്സ് സർവീസ് ഉണ്ടായിരുന്നില്ല.
യാത്രക്കായി ജനങ്ങൾ ജീപ്പുകളെയാണ് ആശ്രയിച്ചിരുന്നത്. മലയോര മേഖലയിൽ
നിന്നും പേരാമ്പ്ര എത്തിച്ചേരുക എന്നത് ചക്കിട്ടപ്പാറ നിവാസികളെ
സംബന്ധിച്ച് വലിയ ദുരിതമായിരുന്നു. ഇതിന് പരിഹാരം കാണണമെന്ന പ്രദേശ
നിവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ബാങ്കിന്റെ 60 -മത് വാർഷികാഘോഷ
വേളയിലാണ് " ബാങ്ക് ബസ്സ് " യഥാർഥ്യമായത്. 2018 മെയ് 14 ന് അന്നത്തെ
മന്ത്രി ടി. പി. രാമകൃഷ്ണനാണ് ബസ്സ് സർവീസിന് ഫ്ലാഗ് ഓഫ് ചെയ്തത്. പൂർണ്ണ
മനസോടെ ജനങ്ങൾ ബാങ്ക് ബസുകളെ സ്വാഗതം ചെയ്തു. കോവിഡ് മഹാമാരി കാലത്ത്
കുറച്ചു പ്രതിസന്ധികൾ ഉണ്ടായെങ്കിലും ബസ്സുകൾ ഇപ്പോഴും സർവീസ് തുടരുകയാണ്. 3
വനിതകൾ ഉൾപ്പടെ 8 പേർ ജോലി ചെയ്യുന്നുണ്ട്.50 ലക്ഷം രൂപയാണ് ബസ്സുകൾ
വാങ്ങാൻ ബാങ്ക് ചിലവഴിച്ചത്. രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെയാണ്
സർവീസ് നടത്തി വരുന്നത് . ഒരു നാട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ
പ്രശ്നത്തിന് പരിഹാരമൊരുക്കിയതിലൂടെ നാടിൻറെ ചരിത്രത്തിലും സഹകരണ മേഖലയുടെ
ചരിത്രത്തിലും ചക്കിട്ടപ്പാറ സഹകരണ
ബാങ്കിന്റെ പേര് എന്നും
നിലനിൽക്കും . സഹകരണ മേഖലയുടെ ചരിത്രത്തിൽ തന്നെ ഇതുപോലൊരു ഉദ്യമം
മറ്റെങ്ങും കാണാൻ കഴിയില്ല എന്നത് യഥാർഥ്യമാണ്.
പ്രവർത്തന മികവുകൊണ്ട് കേരളത്തിലെ ഒന്നാം നിര സഹകരണ ബാങ്കുകളിലൊന്നായ ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്ക് .
ജനങ്ങൾക്ക് ഉപകാരപ്രദമായ
നിരവധി ബാങ്കിംഗ് ഇതര പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ബാങ്കിന്റെ മറ്റൊരു പ്രധാന ചുവടു വെയ്പ്പാണ് "ഗ്രീൻ ഹോളിഡേയ്‌സ്" എന്ന ടൂറിസം പദ്ധതി.
പ്രവർത്തന മികവുകൊണ്ട് കേരളത്തിലെ ഒന്നാം നിര സഹകരണ ബാങ്കുകളിലൊന്നായ ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്ക് .
ജനങ്ങൾക്ക് ഉപകാരപ്രദമായ
നിരവധി ബാങ്കിംഗ് ഇതര പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ബാങ്കിന്റെ മറ്റൊരു പ്രധാന ചുവടു വെയ്പ്പാണ് "ഗ്രീൻ ഹോളിഡേയ്‌സ്" എന്ന ടൂറിസം പദ്ധതി.

ദേശീയ അന്തർ ദേശീയ ടൂർ പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുള്ള
ഗ്രീൻ ഹോളിഡേയ്‌സ് വിനോദ യാത്രകൾ, പഠന,സന്ദർശന യാത്രകൾ, തീർത്ഥയാത്രകൾ
എന്നിവയും ഒരുക്കുന്നുണ്ട്. എൻ. സി. ഡി. സി സഹായത്തോടെയുള്ള
ടൂറിസം പ്രൊജക്റ്റിന്റെ ഭാഗമായി ടൂറിസ്റ്റ് ബസ് സർവീസും ചക്കിട്ടപ്പാറ സഹകരണ ബാങ്ക് നടത്തിവരുന്നുണ്ട്.
ടൂറിസം പ്രൊജക്റ്റിന്റെ ഭാഗമായി ടൂറിസ്റ്റ് ബസ് സർവീസും ചക്കിട്ടപ്പാറ സഹകരണ ബാങ്ക് നടത്തിവരുന്നുണ്ട്.

ബാങ്ക് പ്രസിഡൻറ് പി .പി രഘുനാഥ് ,

സെക്രട്ടറി സുരേഷ് ഇ .എം ,
ഭരണസമിതി അംഗങ്ങൾ എന്നിവരുടെ ഐക്യത്തോടെയുള്ള
ഇടപെടലുകളും ദീർഘ വീക്ഷണവുമാണ് ബാങ്കിനെ കൂടുതൽ ഉയർച്ചയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നത് .
ഇടപെടലുകളും ദീർഘ വീക്ഷണവുമാണ് ബാങ്കിനെ കൂടുതൽ ഉയർച്ചയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നത് .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment