നബാർഡ് SRF സ്കീം -ട്രെയിനിംഗ്
നബാർഡ് എസ്. ആർ. എഫ് പദ്ധതിയെ കുറിച്ച് "അഗ്രികൾച്ചറൽ കോ -ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ "( ACSTI ) നേതൃത്വത്തിൽ ട്രെയിനിംഗ് നടത്തുന്നു.
Project Management For Farm and Non Farm Sector എന്നതാണ് വിഷയം.
മെയ് 3 മുതൽ 7 വരെയാണ് ട്രെയിനിങ് നടക്കുക.
നബാർഡിൽ നിന്നും പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ലഭ്യമാക്കുന്ന Agri Infrastructure Funding (AIF ), PACS as Multi service center ( PACS - MSC), എന്നീ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും, സാധ്യതകളും, സാങ്കേതിക കാര്യങ്ങളുമൊക്കെയാണ് ട്രെയിനിങ്ങിൽ വിഷയമാവുക.
നബാർഡും കേന്ദ്ര സർക്കാരും കൂടി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതി ഒട്ടേറെ ബാങ്കുകൾ പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിലാണ്
ACSTI ട്രെയിനിംഗ് നടത്തുന്നത്.
കാർഷിക പ്രൊജക്റ്റുകൾക്ക്
കേവലം ഒരു ശതമാനം പലിശക്ക് ആണ് AIF സ്കീം ലഭ്യമാകുന്നത്.PACS as Multi Service Center 4 ശതമാനം പലിശക്ക് ലഭിക്കും .സെക്രട്ടറി, ബ്രാഞ്ച് മാനേജർ, ഭരണസമിതിയിലെ ഏതെങ്കിലും ഡയറക്ടർ, എന്നിവരാണ് ട്രെയിനിങ്ങിൽ പങ്കെടുക്കേണ്ടത്.
താല്പര്യമുള്ളവർ ഏപ്രിൽ 30 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ : 0471 259 8031
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment