കൊരട്ടി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ "ഞാറ്റുവേല ചന്ത
കൊരട്ടി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ "ഞാറ്റുവേല ചന്ത" ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 4 വരെ കൊരട്ടി ഗ്രാമ പഞ്ചായത്തിന് സമീപമുള്ള ഏദൻ ഓഡിറ്റോറിയത്തിൽ നടക്കും .തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും .ബാങ്ക് പ്രസിഡന്റ് കെ .പി .തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി .സി .ബിജു മുഖ്യാതിഥിയായിരിക്കും . വിദേശ സ്വദേശ ഫല വൃക്ഷതൈകൾ ,വയനാടൻ പച്ചമരുന്നുകൾ ,ചക്കയുടെ വിവിധ ഉത്പന്നങ്ങൾ,നെല്ലിക്ക ,കാന്താരി തുടങ്ങി വിവിധയിനം സിറപ്പുകൾ ,കുടുംബ ശ്രീയുടെ വിവിധ ഉത്പന്നങ്ങൾ,വിവിധ കാർഷിക ഉപകരണങ്ങൾ ,വളങ്ങൾ ,ജൈവ കീടനാശിനികൾ ,ഈറ്റ ,മുള ഉപയോഗിച്ചുള്ള നെയ്ത്തുൽപ്പന്നങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഞാറ്റുവേല ചന്തയിൽ ലഭ്യമാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment