കുടിശ്ശിക നിവാരണ യജ്‌ഞം ഏപ്രിൽ -30 വരെ നീട്ടി
കുടിശ്ശിക നിവാരണ യജ്‌ഞം മാര്‍ച്ച് 31 ന് അവസാനിച്ചു എങ്കിലും കോവിഡ് അനുബന്ധ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നവകേരളീയം കുടിശിക നിവാരണ യജ്ഞം ഒരു മാസത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ചു.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ കുടിശികയില്‍ ഇളവുകള്‍ നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായിരുന്നു നവ കേരളീയം കുടിശിക നിവാരണ യജ്ഞം ആരംഭിച്ചത്. 2022 മാര്‍ച്ച് 31 ന് പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദ്ദേശം. സഹകരണ ബാങ്കുകളില്‍ കുടിശിക നിവാരണ യജ്ഞം മികച്ച രീതിയില്‍ നടക്കുകയും ചെയ്തിരുന്നു.കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ വ്യാപാര വ്യവസായ രംഗത്തും ഉണര്‍വുണ്ടായിട്ട് അധികകാലമായിട്ടില്ലെന്നും വരുമാനം പൂര്‍ണ തോതില്‍ ലഭ്യമായില്ലെന്നും സഹകാരികള്‍ അറിയിക്കുകയും കുടിശിക നിവാരണത്തിന് സമയം അനുവദിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 30 വരെ കുടിശിക നിവാരണ യജ്ഞം ദീര്‍ഘിപ്പിച്ചത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment