കാക്കൂർ സഹകരണ ബാങ്കിൽ പച്ചക്കറി സംഭരണ ശാലയുടെ നിർമ്മാണം ആരംഭിച്ചു .
കൂത്താട്ടുകുളം : കാക്കൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഒലിയപ്പുറത്ത് ആരംഭിക്കുന്ന പച്ചക്കറി സംഭരണ ശാലയുടെ നിർമ്മാണം ആരംഭിച്ചു .49 .5 ലക്ഷം രൂപ ചിലവിൽ സംസ്ഥാന സര്ക്കാരിന്റെ സഹായത്തോടെ മൂന്നു നിലകളിലായി 2,000 സ്‌ക്വയർ അടി വിസ്തൃതിയിലുള്ള സംഭരണ ശാലയാണ് നിർമ്മിക്കുന്നത് .കെട്ടിടത്തിൽ ലേല ഹാളും കർഷകർക്ക് വിശ്രമമുറിയും കാർഷിക ലൈബ്രറിയും ഉണ്ടാകും .ബാങ്ക് പ്രസിഡണ്ട് അനിൽ ചെറിയാൻ പച്ചക്കറി നിർമ്മാണ ശാലയ്ക്ക് തറക്കല്ലിട്ടു.പച്ചക്കറി സംഭരണ ശാല നിർമ്മാണത്തിനായി 20 ലക്ഷം രൂപ സർക്കാർ ധനസഹായമായി ലഭിച്ചിട്ടുണ്ട്.പഴവും പച്ചക്കറിയും സംസ്കരിച്ചു മൂല്ല്യ വർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിലിറക്കുന്നതിനായി പ്ലാന്റ് നിർമ്മിക്കാൻ തിരുമാറാടിയിൽ 70 സെൻറ് സ്ഥലം വാങ്ങിയിട്ടുണ്ടെന്നും പ്രസിഡണ്ട് അറിയിച്ചു .ധന സഹായത്തിനായി പദ്ധതി നബാർഡിനു സമർപ്പിച്ചിട്ടുണ്ട് .135 കോടി രൂപ നിക്ഷേപവും 110 കോടി രൂപ വായ്പ്പയുമുള്ള കാക്കൂർ സഹകരണ ബാങ്ക് ജില്ലയിലെ ക്‌ളാസ് വൺ സൂപ്പർ ഗ്രേഡ് ബാങ്ക് കൂടിയാണ് .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment