KCEF സഹകരണ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു
കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ഭാരവാഹികൾ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവന് നിവേദനം നൽകുകയുണ്ടായി. കോവിഡ് 19 ന്റെ വ്യാപനം മൂലം 2020-21 വർഷം സമ്പൂർണ്ണ അടച്ചിടലും,2016 നവംബറിൽ നടപ്പിലാക്കിയ നോട്ടു നിരോധനവും മൂലം സംസ്ഥാനത്തെ വായ്‌പ്പാ സഹകരണ സംഘങ്ങളിലെ വായ്പ്പാ തിരിച്ചടവിൽ വലിയ കുറവുണ്ടായിരിക്കുകയാണ്. വായ്‌പ്പാ കുടിശികയും അതിന്മേലുള്ള പലിശ കുടിശികയും ക്രമാതീതമായി വർധിച്ചിരിക്കുകയാണ്.
2018 ലെയും 2019 ലെയും മഹാപ്രളയവും, പ്രകൃതി ക്ഷോപവും വായ്പ്പാ തിരിച്ചടവിനുണ്ടാക്കിയ ആഘാതം വളരെ വലുതാണ്.
ഗൾഫ് മേഖലകളിലുള്ള പലർക്കും തൊഴിൽ നഷ്ട്മായ സാഹചര്യമാണ് ഇണുള്ളത്, സംസ്ഥാനത്തെ തൊഴിൽ മേഖല നിശ്ചലമാവുകയും ചെയ്തിരിക്കുകയാണ്.പലരും ഇന്ന് കുടുംബ ചിലവുകൾക്ക് പോലും കഷ്ടപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.
വായ്പ്പാ കുടിശികയും എം. ഡി. എസും ഈടാക്കുന്നതിന് വേണ്ടി പ്രാഥമീകവായ്‌പ്പാ സഹകരണ സംഘങ്ങൾ ആർബിട്രേഷൻ കേസ് ഫയൽ ചെയ്തത് പോലും തീർപ്പാക്കുന്നതിനു പോലും മേൽ ദുരന്തങ്ങൾ മൂലം കഴിഞ്ഞിട്ടില്ല.ആർബിട്രേഷൻ ഫീസിനത്തിൽ നല്ല തുക സംഘങ്ങൾക്ക് ട്രഷറിയിൽ ഒടുക്കേണ്ടിയും വരികയുണ്ടായി. പ്രത്യേക സാഹചര്യങ്ങൾ പരിഗണിച് മന്ത്രിയും, സഹകരണ വകുപ്പും നിരവധി വായ്‌പ്പാ കുടിശികക്കാർക്ക് വായ്‌പ്പ അടക്കുന്നതിനു സാവകാശം അനുവദിച്ചു നൽകിയിട്ടുമുണ്ട്.
മേൽ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചു 2020-21 വർഷത്തെ ഓഡിറ്റിൽ കരുതൽ വെക്കുന്നതിൽ നിന്നും വായ്‌പ്പാ കുടിശിക, പലിശ, എം. ഡി. എസ് തവണ കുടിശിക എന്നിവ പൂർണ്ണമായും ഒഴിവാക്കണം. നിലവിലുള്ള പ്രാഥമിക വായ്‌പ്പാ മേഖലയിലെ കഴിഞ്ഞ മൂന്നു വർഷത്തെ കുടിശികയുടെ ക്രമാതീതമായ വർദ്ദനവ് വിശദമായി വിശകലനം ചെയ്തും, സഹകാരികളുടെയും സഹകരണ മേഖലയിലെ ജീവനക്കാരുടെയും വായ്‌പ്പാ കുടിശിക സംബന്ധിച്ചുള്ള അഭിപ്രായങ്ങൾക്കൂടി ആരാഞ്ഞും സഹകരണ സംഘം രജിസ്ട്രാറുടെ 8.5.2020 34/2020 നമ്പർ സർക്കുലർ ഭേദഗതി ചെയ്ത് ഉത്തരവുണ്ടാകുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിൽ പറയുന്നത്. പ്രസിഡന്റ് ജോഷ്വാ മാത്യു, ജനറൽ സെക്രട്ടറി അശോകൻ കുരുങ്ങപ്പള്ളി എന്നിവരാണ് നിവേദനം സമർപ്പിച്ചത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment