സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്തുവാൻ തയ്യാറെടുത്ത് സഹകരണ വകുപ്പ്
സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ "കരുവന്നൂർ സഹകരണ ബാങ്ക്" തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്താൻ സഹകരണ വകുപ്പ് തീരുമാനിച്ചു .സഹകരണ വകുപ്പ്മന്ത്രി വി.എൻ. വാസവനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനായി ജില്ലകളിൽ പ്രത്യേക പരിശോധന വിഭാഗം രൂപീകരിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. അഡീഷണൽ രജിസ്ട്രാർക്കാണ് പരിശോധനാ ചുമതല. സംസ്ഥാന സഹകരണ രജിസ്ട്രാർ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment