ജാമ്യമില്ലാത്ത വായ്പയുമായി കേരള ബാങ്ക്
ബാങ്ക് വായ്പക്ക് ജാമ്യം നല്കാൻ കഴിയാതെ വിഷമിക്കുന്നവർക്കായി കേരള ബാങ്ക്
5 ലക്ഷം രൂപ വരെ ജാമ്യമില്ലാതെ ലോൺ നൽകുവാനായി തീരുമാനിച്ചു . ഇലക്ട്രിക്
വാഹനങ്ങൾ വാങ്ങുന്നതിനും ,ചെറുകിട കർഷകർക്കും ,ബസ് ഉടമകൾക്കും ,കുടംബശ്രീ
അംഗങ്ങൾക്കുമാണ് കേരള ബാങ്ക് 5 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നത്. 5
ലക്ഷം രൂപ വരെ കുടിശ്ശികയുള്ള വായ്പകളിൽ മുതലിൽ ഇളവ് നൽകാനുള്ള
പദ്ധതിയുമുണ്ട് .ബോധപൂർവ്വമല്ലതെ തിരിച്ചടവ് മുടങ്ങിയവർ ,മാരക രോഗം
ബാധിച്ചവർ ,അപകടം മൂലം കിടപ്പായവർ ,വായ്പയെടുത്ത് മരിച്ചവരുടെ ഉറ്റവർ 5
സെന്റ് ഭൂമിയും വീടും മാത്രമുള്ളവർ ,മറ്റു തരത്തിലുള്ള വരുമാനമില്ലാത്തവർ
തുടങ്ങിയവർക്കായിരിക്കും വായ്പയുടെ മുതലിന് ഇളവ് നൽകുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment