ആധാർ കാർഡ് വിവരങ്ങൾ ഓൺലൈനിൽ തിരുത്തണോ..? ചെയ്യേണ്ടത്, ഇത്രമാത്രം
നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ ചേര്‍ത്ത വിവരങ്ങളില്‍ തിരുത്തല്‍ വരുത്തുകയോ വിവരങ്ങള്‍ പുതുക്കുകയോ ചെയ്യാന്‍ അക്ഷയ കേന്ദ്രങ്ങളെയോ മറ്റ് സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ടതില്ല. നിങ്ങളുടെ സ്മാര്‍ട്ട്ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ ആധാര്‍ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കും.
നിങ്ങള്‍ ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ലളിതമായ ചില നടപടിക്രമങ്ങള്‍ പാലിക്കുക മാത്രമാണ്. ആധാര്‍ കാര്‍ഡില്‍ പേര്, വിലാസം, ലിംഗം, ജനനത്തീയതി എന്നിവ പോലുള്ള വ്യക്തിഗത വിശദാംശങ്ങള്‍ മാറ്റാന്‍ ഈ സൈറ്റില്‍ നിങ്ങള്‍ക്ക് കഴിയു.
നിങ്ങള്‍ക്ക് എങ്ങനെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ പുതുക്കാം എന്നതിനെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കുക.
How to update Aadhaar card details online?- ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?
സ്റ്റെപ്പ് 1: യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (https://uidai.gov.in/) തുറന്ന് പോയി "Update Aadhaar" (ആധാര്‍ അപ്‌ഡേറ്റ് ചെയ്യുക ) എന്ന സെക്ഷന്‍ തുറക്കുക.
സ്റ്റെപ്പ് 2: തുടര്‍ന്ന് "Update Address in your Aadhaar" (നിങ്ങളുടെ ആധാറിലെ വിലാസം അപ്‌ഡേറ്റ് ചെയ്യുക) എന്ന ലിങ്കില്‍ വീണ്ടും ടാപ്പുചെയ്യേണ്ടതുണ്ട്. നിങ്ങള്‍ അതില്‍ ക്ലിക്കുചെയ്‌തുകഴിഞ്ഞാല്‍, നിങ്ങളുടെ വിലാസവും മറ്റു വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു പേജിലേക്ക് നിങ്ങളെ റീഡയറക്‌ടുചെയ്യും.
സ്റ്റെപ്പ് 3: ഇപ്പോള്‍ "Proceed to Update Aadhaar" (ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി തുടരുക) എന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക. തുടര്‍ന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കുക. നിങ്ങളുടെ ആധാര്‍ നമ്ബറും സ്ക്രീനില്‍ കാണിക്കുന്ന ക്യാപ്‌ച വെരിഫിക്കേഷനിലുള്ള അക്കങ്ങളും അക്ഷരങ്ങളും നിങ്ങള്‍ സമര്‍പ്പിക്കണം. അതിനുശേഷം, നിങ്ങള്‍ 'സെന്‍ഡ് ഒടിപി' എന്ന ബട്ടണ്‍ ടാപ്പുചെയ്യുക.
സ്റ്റെപ്പ് 4: നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ആറ് അക്ക ഒടിപി ലഭിച്ചുകഴിഞ്ഞാല്‍, അത് നല്‍കുക. അതിനുശേഷം, നിങ്ങളുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. അതിനായി നിങ്ങള്‍ "demographics data" (ഡെമോഗ്രാഫിക്സ് ഡാറ്റ) എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യേണ്ടതുണ്ട്. "Proceed" (തുടരുക ) എന്ന ബട്ടണ്‍ ക്ലിക്കുചെയ്ത് ഏറ്റവും പുതിയ വിശദാംശങ്ങള്‍ ചേര്‍ത്ത് സമര്‍പ്പിക്കുക.
സ്റ്റെപ്പ് 5: അവസാനം, നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ വരുത്താന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ സ്ഥിരീകരിക്കുന്നതിനുള്ള പ്രസക്തമായ രേഖകള്‍ അപ്‌ലോഡ് ചെയ്യാനും നിങ്ങളോട് ആവശ്യപ്പെടും. നിങ്ങള്‍ ആ രേഖകള്‍ അപ്ലോഡ് ചെയ്താല്‍ മാറ്റം വരുത്താന്‍ സാധിക്കും.
Aadhaar card update online: What all details can you change? ഏതെല്ലാം വിവരങ്ങളാണ് മാറ്റാന്‍ കഴിയുക
യുഐഡിഎഐയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പറയുന്നത് പ്രകാരം പേര്, ജനനത്തീയതി, ലിംഗം, വിലാസം, ഭാഷ എന്നീ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി പുതുക്കാന്‍ കഴിയും.
How many times Aadhaar data can be updated? എത്ര തവണ ആധാര്‍ വിവരം പുതുക്കാന്‍ കഴിയും?
ജീവിതകാലത്ത് രണ്ടുതവണ നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ പേര് പുതുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഒരാള്‍ക്ക് ലിംഗവും ജനനത്തീയതിയും ഒരു തവണ മാത്രമേ മാറ്റാന്‍ കഴിയൂ. "ജനനത്തീയതിയിലെ മാറ്റം സ്ഥിരീകരിക്കാത്ത ജനന തീയതി നല്‍കിയവര്‍ക്ക് മാത്രമേ പുതുക്കാന്‍ കഴിയൂ," എന്ന് യുഐഡിഎഐ ഔദ്യോഗിക വെബ് സൈറ്റില്‍ പറയുന്നു
What document is required for Online Updates?- ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പുതുക്കാന്‍ ഏത് രേഖകളാണ് വേണ്ടത്
ഓരോ തരം പുതുക്കലിനും ചില പരിശോധന' ആവശ്യമാണ്. പേര് മാറ്റാന്‍ നിങ്ങള്‍ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പിക്കണം. ജനനത്തീയതി പുതുക്കാന്‍, ജനനത്തീയതി തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് സമര്‍പ്പിക്കണം. നിങ്ങള്‍ക്ക് ലിംഗഭേദം സംബന്ധിച്ച വിവരം പുതുക്കണമെങ്കില്‍ യുഐഡിഎഐയുടെ ഫെയ്സ് ഒതന്റിഫിക്കേഷന്‍ സംവിധാനം ഉപയോഗിക്കണം.
നിങ്ങള്‍ വിലാസമാണ് പുതുക്കുന്നതെങ്കില്‍ വിലാസം തെളിയിക്കുന്ന രേഖയുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പിക്കണം. നിങ്ങളുടെ ഭാഷ സംബന്ധിച്ച വിവരമാണ് പുതുക്കേണ്ടതെങ്കില്‍ അതിനായി ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ല!
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment