സഹകരണരത്‌നം സഹകരണ റിയാലിറ്റി ഷോ നാളെ കോഴിക്കോട്

തൃശൂര്‍: സഹകരണരത്നം സഹകരണ റിയാലിറ്റി ഷോയുടെ മൂന്നാം ഭാഗം നാളെ (മാര്‍ച്ച് 7) കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശിന് സഹകരണരത്‌നം പുരസ്‌കാരം സമ്മാനിക്കും. 

ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ ലോകചരിത്രത്തില്‍ ആദ്യമായാണ് സഹകരണ ബാങ്കുകളെയും സഹകരണ മേഖലയിലെ പ്രമുഖ  വ്യക്തികളെയും പങ്കെടുപ്പിച്ച് കൊണ്ട് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള സഹകരണ ബാങ്കുകള്‍ പങ്കെടുക്കുന്ന റിയാലിറ്റി ഷോയില്‍ സഹകരണ സ്ഥാപനങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തനം, സഹകരണ വിജയഗാഥ, സഹകരണമാതൃക, നൂതന ബാങ്കിംഗ് രീതി, പുതിയ സഹകരണ പാഠം എന്നിവ അവതരിപ്പിക്കും. 

2024, 2025 വര്‍ഷങ്ങളില്‍ തൃശൂരിലാണ് സഹകരണരത്നം സഹകരണ റിയാലിറ്റി ഷോ നടന്നത്. എന്നാല്‍ ഇത്തവണ അതില്‍ നിന്നും വ്യത്യസ്തമായി മലബാറിന്റെ മണ്ണിലാണ് സഹകരണരത്നം റിയാലിറ്റി ഷോ അരങ്ങേറുക. രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന  റിയാലിറ്റി ഷോയില്‍ കേരളത്തിലുടനീളമുള്ള സഹകരണ ബാങ്കുകളും സഹകരണ മേഖലയിലെയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെയും പ്രമുഖരും പങ്കെടുക്കും. 
 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here