സഹകരണരത്‌നം സഹകരണ റിയാലിറ്റി ഷോ സീസണ്‍-3; മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: സഹകരണരത്‌നം സഹകരണ റിയാലിറ്റി ഷോ സീസണ്‍-3 കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു. എ സി എസ് ടി ഐ മുന്‍ ഡയറക്ടര്‍ ബി.പി. പിള്ള, കെ.പി. രാമനുണ്ണി, എം.കെ ദിനേശ് ബാബു, എം.വി ശശികുമാര്‍ തുടങ്ങിയവര്‍ പാനല്‍ ബോര്‍ഡ് മെമ്പര്‍മാരായി പ്രോഗ്രാമിനെ വിശകലനം ചെയ്ത് സംസാരിച്ചു.
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഇ. പ്രേംകുമാര്‍, ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി, അഡ്വ. ജി. എസ് പ്രശാന്ത് ബാബു, ടി.വി നിര്‍മ്മലന്‍, ഇ. സുനില്‍കുമാര്‍, സജീഷ് കുട്ടനെല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ ജില്ലകളില്‍ നിന്നുള്ള സഹകരണ ബാങ്കുകള്‍ പങ്കെടുത്ത റിയാലിറ്റി ഷോയില്‍ സഹകരണ സ്ഥാപനങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തനം, സഹകരണ വിജയഗാഥ, സഹകരണമാതൃക, നൂതന ബാങ്കിംഗ് രീതി, പുതിയ സഹകരണ പാഠങ്ങള്‍ എന്നിവ വേദിയില്‍ അവതരിപ്പിച്ചു.
ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ ലോകചരിത്രത്തില്‍ ആദ്യമായാണ് സഹകരണ ബാങ്കുകളെയും സഹകരണ മേഖലയിലെ പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിച്ച് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ 2024,2025 വര്‍ഷങ്ങളില്‍ തൃശൂരില്‍ നടന്നിരുന്നു. കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നും 20 ബാങ്കുകളാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.



Comments (0)
Add a Comment