സഹകരണ മേഖലയെ കൊള്ളയടിക്കുന്നവർക്കെതിരെ കക്ഷിരാഷ്ട്രീയം ഇല്ലാതെ നിയമനടപടി സ്വീകരിക്കും: മന്ത്രി എം. ലിജു
തൃശൂർ: സഹകരണ മേഖലയിലെ അഴിമതിയും തകർച്ചയും മൂലം ജനങ്ങൾക്ക് ആശങ്ക ഉണ്ടായിട്ടുണ്ടെന്നും സഹകരണ മേഖലയെ കൊള്ളയടിക്കുന്നവർക്കെതിരെ കക്ഷിരാഷ്ട്രീയം ഇല്ലാതെ നിയമനടപടി സ്വീകരിക്കുമെന്നും സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. കേരള സർക്കാർ സഹകരണ വകുപ്പ് തണൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിയ്യൂർ മണലാർക്കാവ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. ലിജു.
വൻകിട പ്രഖ്യാപനങ്ങൾ നടത്താതെ എവിടെയാണ് ചോർച്ച എന്ന് കണ്ടുപിടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വസ്തത ഉറപ്പുവരുത്തേണ്ടതാണെന്നും ഈ മേഖലയെ ജനകീയമാക്കാൻ ചെറുപ്പക്കാർക്ക് അവസരം കൊടുക്കുമെന്നും അതിനാൽ സ്കൂൾ കുട്ടികളെ വരെ ചേർത്തുപിടിച്ച് മുന്നോട്ടുപോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നൂറു ദിവസത്തിനുള്ളിൽ ക്രിയാത്മകമായ കാര്യങ്ങൾ നടത്തുവാൻ സഹകരണ വകുപ്പ് തീരുമാനിച്ചു.
മണലാർക്കാവ് ക്ഷേത്ര മൈതാനത്ത് മന്ത്രി ചെടികൾ നട്ട് പരിസ്ഥിതിദിന സന്ദേശം പകർന്നു.
സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം പി. ആർ. വർഗീസ് മാസ്റ്റർ അധ്യക്ഷനായി. തൃശ്ശൂർ ജനറൽ ജോയിന്റ് രജിസ്ട്രാർ ജൂബി ടി. കുര്യാക്കോസ്, അഡ്വ. ഷോൺ പല്ലിശ്ശേരി, എം. ബാലാജി, ശാരി കിഷോർ, സി.എൻ. ഗോവിന്ദൻകുട്ടി, ടി.നരേന്ദ്രൻ, എം. കെ. അബ്ദുൽസലാം, എൻ.കെ. പ്രമോദ് കുമാർ, അഡ്വ. പി.ആർ.വാസു, ടി. കെ. ഉണ്ണികൃഷ്ണൻ, സായൂജ് എം. എം, നിഷ പി.സി, കെ. എസ്. രാമചന്ദ്രൻ, വിജയാംബിക, എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment