സഹകരണ മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷകളേകി ബഡ്ജറ്റ്
തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ്. സഹകരണ മേഖലയ്ക്കായി ആകെ 114.44 കോടി രൂപയാണ് വകയിരുത്തിയത്. സമീപകാലത്ത് സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് നിക്ഷേപകരുടെ ഇടയില്‍ മങ്ങലേറ്റിട്ടുണ്ടെന്നും ഇത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബഡ്ജറ്റില്‍ പറയുന്നു.
സഹകരണ സംഘങ്ങളിലെ നിക്ഷേപത്തുക യഥാസമയം മടക്കി നല്‍കാന്‍ കഴിയുന്ന തരത്തില്‍ നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള പദ്ധതി നടപ്പിലാക്കും. സപ്ലൈകോയുടെ നേതൃത്വത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിലും വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളിലും സഹകരണ മേഖലയെ കൂടി പങ്കാളികളാക്കും. സംസ്ഥാനത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ സാധ്യതകളില്‍ സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി '100 % ഊര്‍ജ്ജ സ്വയംപര്യാപ്ത സഹകരണ സംഘങ്ങള്‍' എന്ന പദ്ധതി നടപ്പാക്കുമെന്നും ബഡ്ജറ്റില്‍ പറയുന്നു.
സഹകരണ മേഖലയില്‍ പി.സി.പി (പൊതു സഹകരണ പങ്കാളിത്തം) മാതൃകയില്‍ പദ്ധതികളാരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്നും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment