കാര്‍ഷികോല്‍പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍; സഹകരണസ്ഥാപനങ്ങള്‍ക്ക് 3 കോടി വരെ ധനസഹായവുമായി പി.എം.എഫ്.എം.ഇ പദ്ധതി

 

അശ്വതി ആര്‍.പിള്ള

 

തിരുവനന്തപുരം: കാര്‍ഷികോത്പന്നങ്ങളുടെ സംസ്‌കരണവും മൂല്യവര്‍ധനയും ഉള്‍പ്പെടെയുള്ള ഭക്ഷ്യവ്യവസായസംരംഭങ്ങള്‍ നടത്തുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത.  പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റര്‍പ്രൈസസ് (പി.എം.എഫ്.എം.ഇ.) പദ്ധതി പ്രകാരം സഹകരണസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ചെറുകിട സംരംഭങ്ങള്‍ക്കാണ് പരമാവധി മൂന്നുകോടി രൂപ വരെ ധനസഹായമായി കിട്ടുക. ഇന്ത്യയൊട്ടാകെ രണ്ടു ലക്ഷത്തോളം സംരംഭകര്‍  ഭക്ഷ്യസംസ്‌കരണ മേഖലയിലെ ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ നടപ്പിലാക്കിയിരിക്കുന്ന ഈ പദ്ധതിയുടെ ഉപഭോക്താക്കളാണ്. 
പുതിയ സംരംഭങ്ങള്‍ക്ക് മാത്രമല്ല, നിലവിലുള്ളത് വിപുലീകരിക്കാനും സഹായം ലഭിക്കും. സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക്, ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ പരിധിയില്‍ 
സ്ഥിരമൂലധന നിക്ഷേപത്തിന്റെ 35 ശതമാനം ക്രെഡിറ്റ്-ലിങ്ക്ഡ് കാപിറ്റല്‍ സബ്സിഡി ലഭിക്കും.  

സഹകരണസ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, എഫ്.പി.ഒ.കള്‍, സ്വാശ്രയസംഘങ്ങള്‍ എന്നിവയ്ക്കും അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനായി പദ്ധതിവിഹിതത്തിന്റെ 35 ശതമാനം, പരമാവധി മൂന്നുകോടി രൂപവരെ സഹായമായി കിട്ടും. പദ്ധതി നടപ്പിലാക്കുന്നത് സെപ്റ്റംബര്‍വരെ നീട്ടിയിട്ടുണ്ട്. വിവരങ്ങള്‍ pmfme.mofpi.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനും ടീം കോപ്പറേറ്റീവിന്റെ 9496908426 എന്ന നമ്പറില്‍ ബന്ധപ്പെടാം. 


 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here