രാമന്തളി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സംഗമം സംഘടിപ്പിച്ചു
അശ്വതി ആര്‍.പിള്ള
കണ്ണൂര്‍: രാമന്തളി സര്‍വീസ് സഹകരണ ബാങ്ക് 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബാങ്ക് പരിധിയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സംഗമവും ജെഎല്‍ജി സംരംഭക പരിശീലനവും സംഘടിപ്പിച്ചു. രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ. ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി. സുഗുണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി ജെഎല്‍ജി പരിശീലന ക്ലാസ് എടുത്തു. ബാങ്ക് സെക്രട്ടറി കെ.വി. സുരേന്ദ്രന്‍, അസി. സെക്രട്ടറി രജനി കെ.എന്‍.വി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുമ എന്‍.പി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ എസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രാജന്‍, കെ.പി. ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment