കേരള അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ചീഫ് എക്സിക്യൂട്ടീവ് ഫോറം സംസ്ഥാന കൺവെൻഷൻ ആഗസ്റ്റ് 8, 9 തീയതികളിൽ കണ്ണൂരിൽ
അശ്വതി ആര്‍. പിള്ള
കണ്ണൂർ: കേരളത്തിലെ 14 ജില്ലകളിലുമുള്ള അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ സെക്രട്ടറിമാരുടെ സംസ്ഥാന കൺവെൻഷൻ 2026 ആഗസ്റ്റ് 8, 9 തീയതികളിൽ കണ്ണൂരിലെ കൈരളി ഹെറിറ്റേജ് റിസോർട്ടിൽ നടക്കും. കേരള അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ചീഫ് എക്സിക്യൂട്ടീവ് ഫോറത്തിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ മുഴുവൻ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെയും സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന "അർബൻ ഡയറക്ടറി – 2026" കൺവെൻഷനോടനുബന്ധിച്ച് പ്രകാശനം ചെയ്യും. വിരമിച്ച സെക്രട്ടറിമാർക്കുള്ള യാത്രയയപ്പും ചടങ്ങിൽ നടക്കും. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അർബൻ ക്രെഡിറ്റ് സഹകരണ സ്ഥാപനമായ പാലക്കാട് ജില്ലയിലെ കൊടുവായൂർ അർബൻ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പ്രത്യേക ആദരവും പുരസ്കാരവും ചടങ്ങിൽ സമ്മാനിക്കും.
പ്രമുഖ സഹകാരികളുടെയും വകുപ്പ്തല ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെയും നേതൃത്വത്തിൽ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രത്യേക സെമിനാറും സംവാദവും കൺവെൻഷന്റെ ഭാഗമായി നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിമാരും സഹകരണ മേഖലയിലെ പ്രമുഖരും കൺവെൻഷനിൽ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment