അഞ്ച് ബാങ്കുകള്‍ കൂടി ഇ-ട്രഷറി പോര്‍ട്ടലുമായി ബന്ധിപ്പിക്കും

 

തൃത എം.യു.
 

തിരുവനന്തപുരം:  അഞ്ച് ന്യൂജെന്‍ സ്വകാര്യ ബാങ്കുകള്‍ കൂടി സംസ്ഥാന സര്‍ക്കാരിന്റെ ഇ-ട്രഷറി പോര്‍ട്ടലുമായി ബന്ധിപ്പിക്കാന്‍ ധനവകുപ്പ് അനുമതി നല്‍കി. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി ഐ, ആക്‌സിസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളാണ് ഇ- ട്രഷറി സംവിധാനത്തിന്റെ ഭാഗമായി മാറുന്നത്. 

ഈ ബാങ്കുകളില്‍ അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്കിനി  മറ്റ് ബാങ്കുകളിലേക്ക് പണം മാറ്റാതെ തന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള പണമടക്കാം. നികുതികള്‍, വിവിധ സര്‍ക്കാര്‍ ഫീസുകള്‍, പിഴകള്‍,സ്റ്റാമ്പ് ഡ്യൂട്ടി, റെജിസ്‌ട്രേഷന്‍ ഫീസുകള്‍, മോട്ടോര്‍ വാഹന വകുപ്പിലെ ഫീസുകള്‍ എന്നിവ ന്യൂജന്‍ വഴി അടക്കാം. നിലവില്‍ ദേശാസത്കൃത  ബാങ്കുകള്‍ക്കും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും മാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. 

വിവിധ ബാങ്കുകള്‍ നല്‍കിയ അപേക്ഷയും ട്രഷറി  ഡയറക്ടറുടെ  ശിപാര്‍ശയും  പരിഗണിച്ചാണ് സര്‍ക്കാര്‍ തീരൂമാനം. 2014 ആഗസ്റ്റ്  ഒന്നു മുതലാണ് കേരളത്തില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇ- ട്രഷറി സംവിധാനം വന്നത്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here