സോഷ്യല്‍ മീഡിയ എന്‍ഗേജ്‌മെന്റ്; വനിതാ ശാക്തീകരണ പരിപാടിയുമായി മാറാടി വില്ലേജ് വനിതാ കോപ്പറേറ്റീവ് സൊസൈറ്റി
അശ്വതി ആര്‍.പിള്ള
എറണാകുളം: മാറാടി വില്ലേജ് വനിതാ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘത്തിന് കീഴിലെ വനികള്‍ക്കായി സോഷ്യല്‍ മീഡിയ എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കുന്നതിനായി പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. അങ്കമാലി FISAT എന്‍ജിനിയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിച്ച് സംരംഭങ്ങളുടെയും സംഘടനാ പ്രവര്‍ത്തനങ്ങളുടെയും പ്രചാരണം ശക്തിപ്പെടുത്തുന്നതിനും ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള വിവിധ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. FISAT ഫാക്കല്‍റ്റി കോ- ഓര്‍ഡിനേറ്റര്‍മാരായ മിനു കുര്യാക്കോസ്, ജെസ്ലിന്‍ പി.ജോ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മാറാടി വില്ലേജ് വനിതാ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ചിന്നമ്മ വര്‍ഗീസ് അധ്യക്ഷയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment